ഐ.പി.സി. ത്രിപുര സ്റ്റേറ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍

അഗര്‍ത്തല: ഐ.പി.സി.ത്രിപുര സ്റ്റേറ്റ് 10th വാര്‍ഷിക കണ്‍വന്‍ഷനും പ്രവര്‍ത്തക സമ്മേളനവും ആഗസ്റ്റ് 20, 21 തീയതികളില്‍ ജീരണ്യ ഐ.പി.സി. സഭയുടെ ആഭിമുഖ്യത്തില്‍ ദിനാതക്കര്‍ പാറ ഗ്രാമത്തില്‍ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, ഐ.പി.സി. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശക സെമിനാറും നടക്കും. ത്രിപുരയിലെ എട്ട് ജില്ലകളില്‍ നിന്നുള്ള(…)

ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന്

കുമ്പനാട് : ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന് കുമ്പനാട് ഹെബ്രോണ്‍പുരത്തു നടക്കുന്നതാണ്. ജൂണ്‍ 7 ന് കുമ്പനാടു നടന്ന ജനറല്‍ കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം എടുത്തത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനമായി. അടുത്ത കൗണ്‍സിലില്‍ 124 അംഗങ്ങളുണ്ടാകും. 40 അംഗങ്ങളെയാണ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 84 ആയിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട സ്‌റ്‌റേറ്റുകള്‍ക്കും റീജിയനുകള്‍ക്കുമൊക്കെ പ്രാതിനിഥ്യം നല്‍കും.

Divyavartha June-July 2016

Divyavartha June-July 2016