ഭാരതപ്പുഴ കണ്‍വന്‍ഷന്‍

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫെബ്രുവരി 23-26 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത് നടക്കും. പാസ്റ്റര്‍മാരായ ടി.ജെ. സാമുവേല്‍, വര്‍ഗീസ് ഏബ്രഹാം, തോമസ് മാമന്‍, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സ്റ്റീഫന്‍ ദേവസി, ബ്ലസന്‍ മേമന എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഫെബ്രുവരി 24 ന് ഉപവാസപ്രാര്‍ഥനയും 26 ന് ഉച്ചയ്ക്ക് യുവജന സമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തെക്കോമലബാറിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കണ്‍വന്‍ഷനുള്ള(…)

ഐ.പി.സി. കൊട്ടാരക്കര സണ്ടേസ്‌കൂള്‍സ് അസോസിയേഷന് പുതിയ സാരഥികള്‍

കൊട്ടാരക്കര: ഐപിസി സണ്ടേസ്‌കൂള്‍സ് അസോസിയേഷന്‍ കൊട്ടാരക്കര മേഖല പ്രസിഡന്റായി ഫിന്നി പി. മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 12ന് ഞായറാഴ്ച 3.30 ന് കൊട്ടാരക്കര ബേര്‍ശേബ ഹാളില്‍ നടന്ന ജനറല്‍ ബോഡിയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റര്‍മാരായ കുഞ്ഞുമോന്‍ കോശി, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), പാസ്റ്റര്‍ ബിനുമോന്‍ കിളിവയല്‍ (സെക്രട്ടറി), പാസ്റ്റര്‍മാരായ ബിജു ജോസഫ്, റജി പി.ജെ. (ജോ. സെക്രട്ടറിമാര്‍), പാസ്റ്റര്‍ ജോര്‍ജ് രാജന്‍ (ട്രഷറാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജയിംസ് ജോര്‍ജ് വരണാധികാരിയായി(…)

എക്‌സല്‍ വി.ബി.എസ്

തിരുവല്ല: ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രമുഖ ക്രിസ്തീയ പ്രവര്‍ത്തനമായ എക്‌സല്‍ വി.ബി.എസ് 2017 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ അവധിക്കാലങ്ങളില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആവേശപൂര്‍വ്വമാണ് എക്‌സല്‍ വി.ബി.എസ് കുഞ്ഞുങ്ങള്‍ വരവേറ്റത്. 2017 ലെ വി.ബിഎസിന്റെ ചിന്താവിഷയം 5ഏ ‘എശ്‌ല ചലം ഏശളെേ എീൃ ഗശറ’െ(കുഞ്ഞുങ്ങള്‍ക്കുള്ള അഞ്ച് സമ്മാനങ്ങള്‍) എന്നതാണ്. ഈ തീമിനെ ആസ്പദമാക്കി പാട്ടുകള്‍, ഗെയിമുകള്‍, ധ്യാനചിന്തകള്‍, കഥകള്‍, ആക്ടിവിറ്റികള്‍ എന്നിവ തയ്യാറായി വരുന്നു. വ്യത്യസ്തമായ ഉള്ളടക്കവും കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയ്ക്കും വ്യക്തി(…)

ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

അടൂര്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്റെ സഭാ വിഭാഗമായ ഫെയ്ത്ത് ഫെലോഷിപ്പ് സഭയുടെ 23-ാം ജനറല്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 1-5 വരെ അടൂര്‍ ലോഗോസ് ആഡിറ്റോറിയത്തില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ എം. സാമുവേല്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സ്റ്റീഫന്‍, അനീഷ് കാവാലം, ജോയി പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ഫെയ്ത്ത് സീയോന്‍ സിംഗേഴ്‌സും ഫെയ്ത്ത് ബാന്റും ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ എഫ്ബിസി കോളജിന്റെ 9-ാ മത് ബിരുദദാന സമ്മേളനം, ഉച്ചക്ക് പുത്രികാ സംഘടനകളുടെ(…)

സോള്‍ വിന്നേഴ്‌സ് ഇന്ത്യാ വാര്‍ഷിക കണ്‍വന്‍ഷന്‍

ആന്ധ്രാപ്രദേശ്: സോള്‍ വിന്നേഴ്‌സ് ഇന്ത്യാ 21-ാ മത് വാര്‍ഷിക കണ്‍വന്‍ഷനും ബെഥേല്‍ ബൈബിള്‍ സെമിനാരികളുടെ സംയുക്ത ഗ്രാജുവേഷനും ആന്ധ്രപ്രദേശില്‍ തെന്നാലിയില്‍ ഫെബ്രുവരി 24-26 വരെ നടക്കും. ഡയറക്ടര്‍ പാസ്റ്റര്‍ സന്തോഷ് ഈശോ 24ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷയോഗം, ബൈബിള്‍ കോളേജ് ഗ്രാജുവേഷന്‍, പവര്‍ കോണ്‍ഫറന്‍സ്, ലേഡീസ് മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവ നടക്കും. ഡോ. റെ പൊഫാം, ഡോ. ജയിംസ് കളയ്ക്കാട്, ഡോ. സ്റ്റാലിന്‍ കെ. തോമസ്, പാസ്റ്റര്‍ സൈമണ്‍ ചാക്കോ, സുവിശേഷകന്‍ ഷാജു ഈശോ,(…)

ഐപിസി പ്രെയര്‍ സെന്റര്‍ രജത ജൂബിലി ഉദ്ഘാടനം

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പ്രെയര്‍ സെന്റര്‍ സഭയുടെ രജത ജുബിലിയോടനുബന്ധിച്ച് കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി കാരുണ്യ പദ്ധതി നടപ്പാക്കുമെന്ന് ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജു പൂവക്കാല പറഞ്ഞു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സഭയുടെ രജത ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ ഭാഗമായി ഭവന സഹായം, തയ്യല്‍ മെഷീന്‍ വിതരണം, വടക്കേന്ത്യന്‍ മിഷന്‍ സഹായം, വിവിധ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍, ട്രാക്ട് വിതരണം, സുവനീര്‍, സാമൂഹീക തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നി നടപ്പാക്കുമെന്ന് പാസ്റ്റര്‍(…)