നോര്‍ത്തമേരിക്കന്‍ പെന്തെക്കോസ്ത് കോണ്‍ഫറന്‍സില്‍ മികച്ച പ്രഭാഷകര്‍

ഒഹായോ: ജൂണ്‍ 29 മുതല്‍ ജൂലൈ 2വരെ കൊളമ്പസ് ഓഹായോയിലെ ഹയാത്ത് റീജിയന്‍സി ഹോട്ടല്‍ & ഗ്രൈയിറ്റര്‍ കൊളമ്പസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 35-ാ മത് പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന് മുഖ്യ പ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥി പ്രാസംഗികരും എത്തുന്നു. മുഖ്യ പ്രാസംഗികരായ റവ. പാറ്റ് ഷാറ്റ്‌സലീന്‍, റവ. ലാഫായത്ത് സ്‌കെയില്‍, റവ. ഫില്‍ വിക്കാം എന്നിവരെ കൂടാതെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രഭാഷകരായ പാസ്റ്റര്‍ കെ.ജെ. തോമസ് കുമളി, പാസ്റ്റര്‍ വി.ജെ. തോമസ്, ഇവ. പി.റ്റി. തോമസ്,(…)

സേവന മികവിന് പെന്തെക്കോസ്ത് വിശ്വാസിക്ക് പുരസ്‌കാരം

ബാംഗ്ലൂര്‍: ലോക നേഴ്‌സിംഗ് ദിനാഘോഷത്തിന്റെ ഭാഗമായി ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡ് പെന്തെക്കോസ്ത് വിശ്വാസിയും ബാംഗ്ലൂര്‍ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജ് നേഴ്‌സിംഗ് സൂപ്രണ്ടുമായ ലിസി ജോണിന് ലഭിച്ചു. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി യു.ടി. ഖന്ദര്‍ അവാര്‍ഡ് വിതരണം നടത്തി. കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ആംഗ്ലോ ഇന്ത്യന്‍ യൂണിറ്റി സെന്ററും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ അയ്യത്ത് കുടുംബത്തില്‍(…)

സണ്ടേസ്‌കൂള്‍ വിദ്യാര്‍ഥി സമ്മേളനം

റാന്നി: ഡബ്ല്യു.എം.ഇ. സണ്ടേസ്‌കൂള്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് മെയ് 9 ന് റാന്നി വൈ.എം.സി.എ. ഹാളില്‍ വെച്ച് നടന്നു. ” ക്രിസ്തുവില്‍ വളരുക” എന്നതായിരുന്നു ചിന്താവിഷയം. പവ്വര്‍ കോണ്‍ഫറന്‍സുകള്‍, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, കരിയര്‍ ഗൈഡന്‍സ് എന്നിവ വിവിധ സെഷനുകളായി നടന്നു. ഡബ്ല്യു.എം.ഇ. ജനറല്‍ പ്രസിഡന്റ് റവ. ഒ.എം. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ആത്മീയ അഭിഷേകത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ പാ. രാജു ആനിക്കാട്, ഉന്നത വിദ്യാഭ്യാസം : തൊഴില്‍ മേഖലകളിലേക്കുള്ള(…)

പിവൈപിഎ സ്‌പോര്‍ട്ട്‌സ് കുമ്പനാട് ഹെബ്രോന്‍ ജേതാക്കള്‍

കുമ്പനാട്: പെന്തെക്കോസ്ത് യുവജന സംഘടന കുമ്പനാട് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ഇരവിപേരൂര്‍ ഒഇഎം പബ്ലിക്ക് സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് മീറ്റ് നടന്നു. സെന്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ നെടുവേലില്‍ അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ടി.ജെ. ഏബ്രഹാം മീറ്റ് ഉദ്ഘാടനം ചെയ്തു. ഹെബ്രോന്‍ കുമ്പനാട്, ഇമ്മാനുവേല്‍ കുഴിക്കാലാ, എബനേസര്‍ വെണ്ണിക്കുളം എന്നീ സഭകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ അനിയന്‍കുഞ്ഞ് ചേടിയത്ത്, സാലി ജേക്കബ്, ജോജി റ്റി. മാത്യു, നൈനാന്‍ പി. മാത്യൂസ്, ബ്ലസന്‍ കുഴിക്കാല,(…)

കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഗായക സംഘം

കോട്ടയം: ഡിസംബര്‍ 5-10 വരെ കോട്ടയത്ത് നടക്കുന്ന സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഗായക സംഘത്തിന്റെ തെരഞ്ഞെടുപ്പിനുള്ള ശബ്ദ പരിശോധന ജൂണ്‍ 3ന് രാവിലെ 9.30 മുതല്‍ കോട്ടയം സിയോന്‍ ടാബര്‍ നാക്കിളില്‍ നടക്കും. 15 വയസിനു മേല്‍ പ്രായമുള്ളവരും കണ്‍വന്‍ഷന്‍ ദിനങ്ങളിലും പരിശീലന ദിനങ്ങളിലും കൃത്യമായി പങ്കെടുക്കുവാന്‍ സാധിക്കുന്നവരും ഐ.പി.സി അംഗങ്ങളും നല്ല സാക്ഷ്യം ഉള്ളവരും പാട്ടു പാടുവാന്‍ താലന്തുള്ളവരുമായ സഹോദരീ സഹോദരന്മാര്‍ സഭാ ശുശ്രൂഷകന്റെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മ്യൂസിക് കണ്‍വീനര്‍(…)

ഐപിസി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ കോട്ടയത്ത്‌

കുമ്പനാട്: ഐപിസി ആറാമത് സംസ്ഥാന കണ്‍വന്‍ഷന്‍ ഡിസംബര്‍ 5-10 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. ഉപവാസപ്രാര്‍ഥന, വിളംബരജാഥ, യുവജനസമ്മേളനം, സോദരിസമ്മേളനം, മാധ്യമ പ്രവര്‍ത്തകരുടെ സംഗമം, ശുശ്രൂഷകന്മാരുടെ സമ്മേളനം, സണ്ടേസ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ്, ജാഗരണ പ്രാര്‍ഥന എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കോട്ടയം ഐപിസി ടാബര്‍നാക്കിള്‍ ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബ് നെടുവേലി കണ്‍വന്‍ഷന്റെ നടത്തിപ്പിനെകുറിച്ച്(…)