കുമ്പനാട് കണ്വന്ഷന് ജനുവരി 14 ന് ആരംഭിക്കും
22 Dec 2017
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 94-ാ മത് അന്തര്‍ദേശീയ കണ്വന്ഷന് 2018 ജനുവരി 14-21 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍പുരത്ത് നടക്കും. ജനപങ്കാളിത്തംകൊണ്ടും പഴക്കംകൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘പരിശുദ്ധാത്മാവിന്റയും ശക്തിയുടെയും അഭിഷേകം’ എന്നതാണ് ചിന്താവിഷയം. ജനുവരി 14ന് വൈകിട്ട് 5.30ന് സഭാ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടരി പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ അധ്യക്ഷത വഹിക്കും. ലോകമെങ്ങുമായി വ്യാപിച്ചു കിടക്കുന്ന ഐപിസി പ്രസ്ഥാനത്തിലെ നൂറുകണക്കിന് പ്രഗത്ഭ(…)