ഐപിസിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബല്‍ മീറ്റ്

കുമ്പനാട്: ഐപിസി യിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോളതലത്തിലുള്ള സംഗമം ജനുവരി 19ന് ഉച്ചകഴിഞ്ഞ് 2.30ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബര്‍ 8ന് കോട്ടയത്ത് നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംഗമത്തിലാണ് ഐപിസി നേതൃത്വം ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സമ്മേളന്തതില്‍ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി. ജോണ്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജു പൂവക്കാല, സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍. ജോ. സെക്രട്ടറി പാസ്റ്റര്‍ സി.സി. ഏബ്രഹാം, ജനറല്‍ ട്രഷറാര്‍ ബ്രദര്‍ സജി പോള്‍, ബ്രദര്‍ ജോയി താനുവേലില്‍ തുടങ്ങിയവരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ ബ്രദര്‍ സി.വി. മാത്യു, ബ്രദര്‍ ടി.എം. മാത്യു, പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി.പി. മോനായി, രാജു ആനിക്കാട്, സഹോദരന്മാരായ വിജോയ് സക്കറിയ, ഫിന്നി പി. മാത്യു, സജി മത്തായി കാതേട്ട്, ടോണി ഡി. ചെവ്വൂക്കാരന്‍, കെ.ബി. ഐസക്, സിസ്റ്റര്‍ ജോളി അടിമത്ര തുടങ്ങി ഒട്ടേറെ പ്രതിനിധികള്‍ പങ്കെടുത്തു.
ഗ്ലോബര്‍ മീറ്റിന്റെ നടത്തിപ്പിലേക്കായി പാസ്റ്റര്‍ കെ.സി. ജോണ്‍ (രക്ഷാധികാരി), ബ്രദര്‍ സി.വി. മാത്യു (ചെയര്‍മാന്‍), സജി മത്തായി കാതേട്ട് (കണ്‍വീനര്‍), പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, രാജു ആനിക്കാട്, ബ്രദര്‍ ഫിന്നി പി. മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447372726, 9447878975 എന്നീ നമ്പറുകള്‍ ബന്ധപ്പെടുക.