കുമ്പനാട് കണ്‍വെന്‍ഷന്‍

കുമ്പനാട്: ഐ.പി.സി. ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 14 മുതല്‍ 21 വരെ ഹെബ്രോണ്‍പുരത്ത് നടക്കും. 14 ന് വൈകിട്ട് പ്രാരംഭ സമ്മേളനത്തില്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ സ്വദേശത്തും വിദേശത്തുനിന്നുള്ള അനേകം ദൈവദാസന്മാര്‍ പ്രസംഗിക്കും.
ജനുവരി 21 ഞായര്‍ രാവിലെ നടക്കുന്ന സംയുക്ത ആരാധനയോടും കര്‍ത്തൃമേശയോടും തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തോടുംകൂടെ ഈവര്‍ത്തെ കണ്‍വെന്‍ഷന് തിരശീലവീഴും.