ഹൂസ്റ്റണ്‍ ഐപിസി ഫെലോഷിപ്പ് മീറ്റിംഗ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലുള്ള വിവിധ ഇന്ത്യാ പെന്തെക്കോസ്ത് സഭകളുടെ ഫെലോഷിപ്പ് മീറ്റിംഗുകളും, ഐക്യ ആരാധനയും നവംബര്‍ 17-19 വരെ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണില്‍ നടക്കും. 17നും 18നും രാത്രിയില്‍ പൊതുയോഗങ്ങള്‍ നടക്കും. 19ന് രാവിലെ 8.45 ന് സംയുക്ത ആരാധന നടക്കും. ഐക്യ ആരാധനയോടനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷയും നടക്കും.
പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ഡോ. സാബു വര്‍ഗീസ്, പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. ശനി 4.30 ന് നടക്കുന്ന സോദരീ സമാജം സമ്മേളനങ്ങളില്‍ സിസ്റ്റര്‍ ജോയമ്മ വര്‍ഗീസ് പ്രസംഗിക്കും. ഡോ. കെ.സി. ചാക്കോ (പ്രസിഡന്റ്), പാസ്റ്റര്‍ ഷാജി ഡാനിയേല്‍ (വൈസ് പ്രസിഡന്റ്), ഗ്രേയ്‌സണ്‍ വല്‍സണ്‍ (സെക്രട്ടറി), ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ജയ്‌സണ്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍,) റെയ്ച്ചല്‍ സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), കെ.എ. തോമസ് (ചാരിറ്റി), ജോയി തുമ്പമണ്‍ (മീഡിയാ) എന്നിവര്‍ നേതൃത്വം നല്‍കുന്നു.