News

കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 13-20 വരെ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കുമെന്ന് സഭാനേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ ് പാസ്റ്റര്‍ വിത്സന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി റവ. ഡോ. കെ.സി. ജോണ്‍, ജോ. സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ട്രഷറാര്‍ സജി പോള്‍ എന്നിവര്‍ സംന്ധിച്ചു. ”വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും” എന്നതാണ് കണ്‍വന്‍ഷന്‍ തീം. കണ്‍വന്‍ഷനോടനുന്ധിച്ച് തിങ്കളാഴ്ച രാത്രിയില്‍ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ നേതാക്കള്‍ പങ്കെടുക്കുകയും ലഘു സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ചൊവ്വാഴ്ച പകല്‍ ഹെബ്രോന്‍ ബൈിള്‍ കോളേജ് ഗ്രാഡുവേഷന്‍, വ്യാഴാഴ്ച സോദരീ സമ്മേളനം, വെള്ളി ഉച്ചയ്ക്ക് ശേഷം വിദേശ മലയാളീ സമ്മേളനം. ശനി രാവിലെ ഗ്ലോല്‍ മീഡിയ മീറ്റ്, വൈകുന്നേരം യുവജനസണ്ടേസ്‌കൂള്‍ സമ്മേളനം എന്നിവയും നടക്കും.