News

നോര്‍ത്തമേരിക്കന്‍ ദൈവസഭകളുടെ ദേശീയ സമ്മേളനം സമാപിച്ചു അടുത്ത കോണ്‍ഫറന്‍സ് ടെന്നസിയില്‍

ഒക്കലഹോമ: ഇരുപത്തിമൂന്നാമത് നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ദേശീയ സമ്മേളനം ജൂലൈ 19-22 വരെ മിഡ്‌വെസ്റ്റ് സിറ്റിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. ഇവാ. സാജു ജോണ്‍ മാത്യു, പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍, ബെഞ്ചി മാത്യു, വി.ഒ. വര്‍ഗീസ്, റെജി ശാസ്താംകോട്ട, സിസ്റ്റര്‍ സാറ ജോര്‍ജ് തുടങ്ങിയവര്‍ ശുശ്രൂഷിച്ചു.
സാംസണ്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ ടീമുകള്‍ സംഗീത ശുശ്രൂഷകള്‍ നിര്‍വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് നേതൃത്വം നല്‍കിയ സമ്മേളനത്തിന്റെ വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ഫിജോയി ജോണ്‍സന്‍ പ്രവര്‍ത്തിച്ചു. വിജ തോമസ് (സെക്രട്ടറി), ഡേവിഡ് കുരുവിള (ട്രഷറാര്‍), റവ. ബെഞ്ചമിന്‍ വര്‍ഗീസ് എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം നാഷണല്‍ ലോക്കല്‍ ടിം സമ്മേളനത്തിന്റെ വിവിധ ക്രമീകരണങ്ങള്‍ ചെയ്തു. അമ്മിണി മാത്യു, ലാലി സാംകുട്ടി, സൂസന്‍ ബി. ജോണ്‍, ഷൈനി ചാര്‍ളി, കുഞ്ഞുമോള്‍ മാത്യു, സാലി ബെഞ്ചമിന്‍ എന്നിവര്‍ ലേഡീസ് മിനിസ്ട്രിയുടെ ചുമതല വഹിച്ചു. അടുത്ത കോണ്‍ഫറന്‍സ് 2019 ജൂലൈ 18-21 വരെ ടെന്നസിയിലെ മാര്യോട്ട് ഡെല്‍റ്റ ഹോട്ടലില്‍ നടക്കും. കോണ്‍ഫറന്‍സ് ഭാരവാഹികളായി റവ. ഫിജോയി ജോണ്‍സണ്‍ (നാഷണല്‍ പ്രസിഡന്റ്), റവ. സാജു പി. തോമസ് (നാഷണല്‍ വൈസ് പ്രസിഡന്റ്), റവ. ഡോ. ഷിബു ശാമുവേല്‍ (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ജോര്‍ജ് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), റവ. എബി ജോയി (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു