കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഗായക സംഘം

കോട്ടയം: ഡിസംബര്‍ 5-10 വരെ കോട്ടയത്ത് നടക്കുന്ന സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഗായക സംഘത്തിന്റെ തെരഞ്ഞെടുപ്പിനുള്ള ശബ്ദ പരിശോധന ജൂണ്‍ 3ന് രാവിലെ 9.30 മുതല്‍ കോട്ടയം സിയോന്‍ ടാബര്‍ നാക്കിളില്‍ നടക്കും. 15 വയസിനു മേല്‍ പ്രായമുള്ളവരും കണ്‍വന്‍ഷന്‍ ദിനങ്ങളിലും പരിശീലന ദിനങ്ങളിലും കൃത്യമായി പങ്കെടുക്കുവാന്‍ സാധിക്കുന്നവരും ഐ.പി.സി അംഗങ്ങളും നല്ല സാക്ഷ്യം ഉള്ളവരും പാട്ടു പാടുവാന്‍ താലന്തുള്ളവരുമായ സഹോദരീ സഹോദരന്മാര്‍ സഭാ ശുശ്രൂഷകന്റെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മ്യൂസിക് കണ്‍വീനര്‍(…)

ഐപിസി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ കോട്ടയത്ത്‌

കുമ്പനാട്: ഐപിസി ആറാമത് സംസ്ഥാന കണ്‍വന്‍ഷന്‍ ഡിസംബര്‍ 5-10 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. ഉപവാസപ്രാര്‍ഥന, വിളംബരജാഥ, യുവജനസമ്മേളനം, സോദരിസമ്മേളനം, മാധ്യമ പ്രവര്‍ത്തകരുടെ സംഗമം, ശുശ്രൂഷകന്മാരുടെ സമ്മേളനം, സണ്ടേസ്‌കൂള്‍ ടീച്ചേഴ്‌സ് മീറ്റ്, ജാഗരണ പ്രാര്‍ഥന എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കോട്ടയം ഐപിസി ടാബര്‍നാക്കിള്‍ ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബ് നെടുവേലി കണ്‍വന്‍ഷന്റെ നടത്തിപ്പിനെകുറിച്ച്(…)

പി.വൈ.പി.എ. യു.എ.ഇ. റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം

പി.വൈ.പി.എ. യു.എ.ഇ. റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം

ദുബായ്: പി.വൈ.പി.എ. യു.എ.ഇ. റീജിയന്‍ പ്രവര്‍ത്തനസമ്മേളനവും സമര്‍പ്പണ പ്രാര്‍ത്ഥനയും ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടന്നു. പ്രസിഡന്റ് പാസ്റ്റര്‍ പി.എം. സാമുവേലിന്റെ അദ്ധ്യക്ഷതയില്‍ ഐ.പി.സി. യു.എ.ഇ. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഗര്‍സീം പി. ജോണ്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.പി.സി. ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. പി.വൈ.പി.എ. റീജിയന്‍ സെക്രട്ടറി ഷിബു മുള്ളംകാട്ടില്‍ പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ബ്രോഷര്‍ പ്രകാശനം ഐ.പി.സി. റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജന്‍ ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍(…)

ഭാരതപ്പുഴ കണ്‍വന്‍ഷന്‍

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫെബ്രുവരി 23-26 വരെ ഒറ്റപ്പാലം മണല്‍പ്പുറത്ത് നടക്കും. പാസ്റ്റര്‍മാരായ ടി.ജെ. സാമുവേല്‍, വര്‍ഗീസ് ഏബ്രഹാം, തോമസ് മാമന്‍, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സ്റ്റീഫന്‍ ദേവസി, ബ്ലസന്‍ മേമന എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഫെബ്രുവരി 24 ന് ഉപവാസപ്രാര്‍ഥനയും 26 ന് ഉച്ചയ്ക്ക് യുവജന സമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തെക്കോമലബാറിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കണ്‍വന്‍ഷനുള്ള(…)

ഐ.പി.സി. കൊട്ടാരക്കര സണ്ടേസ്‌കൂള്‍സ് അസോസിയേഷന് പുതിയ സാരഥികള്‍

കൊട്ടാരക്കര: ഐപിസി സണ്ടേസ്‌കൂള്‍സ് അസോസിയേഷന്‍ കൊട്ടാരക്കര മേഖല പ്രസിഡന്റായി ഫിന്നി പി. മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 12ന് ഞായറാഴ്ച 3.30 ന് കൊട്ടാരക്കര ബേര്‍ശേബ ഹാളില്‍ നടന്ന ജനറല്‍ ബോഡിയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റര്‍മാരായ കുഞ്ഞുമോന്‍ കോശി, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), പാസ്റ്റര്‍ ബിനുമോന്‍ കിളിവയല്‍ (സെക്രട്ടറി), പാസ്റ്റര്‍മാരായ ബിജു ജോസഫ്, റജി പി.ജെ. (ജോ. സെക്രട്ടറിമാര്‍), പാസ്റ്റര്‍ ജോര്‍ജ് രാജന്‍ (ട്രഷറാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജയിംസ് ജോര്‍ജ് വരണാധികാരിയായി(…)

എക്‌സല്‍ വി.ബി.എസ്

തിരുവല്ല: ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രമുഖ ക്രിസ്തീയ പ്രവര്‍ത്തനമായ എക്‌സല്‍ വി.ബി.എസ് 2017 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ അവധിക്കാലങ്ങളില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആവേശപൂര്‍വ്വമാണ് എക്‌സല്‍ വി.ബി.എസ് കുഞ്ഞുങ്ങള്‍ വരവേറ്റത്. 2017 ലെ വി.ബിഎസിന്റെ ചിന്താവിഷയം 5ഏ ‘എശ്‌ല ചലം ഏശളെേ എീൃ ഗശറ’െ(കുഞ്ഞുങ്ങള്‍ക്കുള്ള അഞ്ച് സമ്മാനങ്ങള്‍) എന്നതാണ്. ഈ തീമിനെ ആസ്പദമാക്കി പാട്ടുകള്‍, ഗെയിമുകള്‍, ധ്യാനചിന്തകള്‍, കഥകള്‍, ആക്ടിവിറ്റികള്‍ എന്നിവ തയ്യാറായി വരുന്നു. വ്യത്യസ്തമായ ഉള്ളടക്കവും കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയ്ക്കും വ്യക്തി(…)