ഐപിസി പ്രെയര്‍ സെന്റര്‍ രജത ജൂബിലി ഉദ്ഘാടനം

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പ്രെയര്‍ സെന്റര്‍ സഭയുടെ രജത ജുബിലിയോടനുബന്ധിച്ച് കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി കാരുണ്യ പദ്ധതി നടപ്പാക്കുമെന്ന് ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജു പൂവക്കാല പറഞ്ഞു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സഭയുടെ രജത ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ ഭാഗമായി ഭവന സഹായം, തയ്യല്‍ മെഷീന്‍ വിതരണം, വടക്കേന്ത്യന്‍ മിഷന്‍ സഹായം, വിവിധ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍, ട്രാക്ട് വിതരണം, സുവനീര്‍, സാമൂഹീക തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നി നടപ്പാക്കുമെന്ന് പാസ്റ്റര്‍(…)

ഡോള്‍വന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

വാപി: ഉത്തരേന്ത്യയില്‍ അതിവേഗം വളരുന്ന പെന്തെക്കോസ്ത് സഭയായ ഫെലോഷിപ്പ് ആശ്രം ചര്‍ച്ച് ഓഫ് ഇന്ത്യയുടെ 12-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. ഗുജറാത്തിലെ വാപി ജില്ലയിലെ ഡോള്‍വനില്‍ ഫെബ്രുവരി 8 ന് വൈകിട്ട് ആരംഭിച്ച കണ്‍വന്‍ഷന്‍ സഭയുടെ സ്ഥാപക പ്രസിഡന്റ്പാസ്റ്റര്‍ സജു മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജെയിംസ് റാം, ജേക്കബ് തോമസ്, സാംകുട്ടി ചാക്കോ, ജാക്‌സണ്‍ കുര്യന്‍, ഡോ. ടി.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷനോടനുബന്ധിച്ച് ബൈബിള്‍ കോളജ് ഗ്രാഡുവേഷന്‍, സോദരീ സമാജം മീറ്റിംഗ്,(…)

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന് അനുഗ്രഹ സമാപ്തി

തിരുവല്ല: നാം ലോകത്തോടും ദൈവത്തോടും സമൂഹത്തോടും സഹജീവികളോടും നന്ദിയുള്ളവാരിക്കണമെന്നും ദൈവം നമ്മെ ഭരമേല്പിച്ച ദൗത്യ നിര്‍വ്വഹണം നാം അതിവസിക്കുന്ന രാജ്യത്തിന്റെ നന്മയ്ക്കും ശുഭതയ്ക്കും വേണ്ടി ശാരീരികവും മാനസീകവും ആത്മീകവുമായ ആരോഗ്യദൃഡഗാത്രരായ ഒരു സംഘം ജനതയെ വാര്‍ത്തെടുക്കുന്നതിനും ഉതകണമെന്നും, ദൈവം നമുക്ക് നല്‍കി തരുന്ന ശുഭതകളെ വിമര്‍ശനാത്മക മനോഭാവത്തോടെയല്ല ക്രീയാത്മകമായ മനോഭാവത്തോടെ സ്വീകരിച്ച് അതിന് നന്ദിയുള്ളവരായി തീരണമെന്നും റവ സി. സി തോമസ് ഉദ്‌ബോധിപ്പിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ തിരുവല്ല രാമന്‍ച്ചിറയിലുള്ള സഭാ സ്‌റ്റേഡിയത്തില്‍ നടന്നു വന്ന(…)

പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍

കോട്ടയം: പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 29 ന് കോട്ടയം റ്റി.ബി.യില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2017-19 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളായി തോമസ് വടക്കേക്കുറ്റ് (ചെയര്‍മാന്‍), കെ. ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ കെ.എ. ഉമ്മന്‍, പാസ്റ്റര്‍ ജെ. ജോസഫ്, പാസ്റ്റര്‍ വൈ. യോഹന്നാന്‍-ജയ്പൂര്‍, (വൈസ് പ്രസിഡന്റമാര്‍), ഗ്ലാഡ്‌സണ്‍ ജേക്കബ് (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ ജോസ് അതുല്യാ, പി.സി. മാത്യു (ചെന്നൈ) (നാഷണല്‍ സെക്രട്ടറിമാര്‍), പാസ്റ്റര്‍ ബേബി കടമ്പനാട് (ട്രഷറാര്‍), അജി കുളങ്ങര(…)

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനു.23ന്

തിരുവല്ല: ഇന്ത്യ പൂര്‍ണ്ണ സുവിശേഷ ദൈവസഭ 94-ാം കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 23ന് (തിങ്കള്‍) വൈകിട്ട് 5.30ന് സഭയുടെ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി. തോമസ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി. ജി. മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം വചനപ്രഘോഷണം നടത്തും. ഉദ്ഘാടനത്തിന് മുമ്പായി വൈകിട്ട് 3.30ന് കണ്‍വന്‍ഷന്‍ കണ്‍വീനേഴ്‌സിന്റെ യോഗവും നാലിന്(…)

ഐപിസി കൊട്ടാരക്കര മേഖലാകണ്‍വന്‍ഷന്‍ സമാപിച്ചു

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലാ 57-ാ മത് കണ്‍വന്‍ഷന്‍ സംയുക്ത സഭായോഗത്തോടെ സമാപിച്ചു. 8 ന് ഞായറാഴ്ച രാവിലെ 8 ന് ആയിരങ്ങള്‍ പങ്കെടുത്ത തിരുവത്താഴ ശുശ്രൂഷക്ക് പാസ്റ്റര്‍ ഇ.സി. ജോര്‍ജ് നേതൃത്വം നല്‍കി. പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ സാം ജോര്‍ജ്, കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 4 ന് വൈകിട്ട് 6 ന് പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാസ്റ്റര്‍ ഇ.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.(…)