ചാരിറ്റി ബോര്‍ഡ് സഹായ വിതരണം കൊട്ടാരക്കര

കൊട്ടാരക്കര: ഐപിസി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 13 പേര്‍ക്ക് വൈദ്യ, വിവാഹ സഹായങ്ങള്‍ വിതരണം ചെയ്തു. മേഖലാ കണ്‍വന്‍ഷനോടനുബന്ധിച്ച് 5 ന് ചെയര്‍മാന്‍ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡിന്റെ അധ്യക്ഷതയില്‍ പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചാരിറ്റി ബോഡ് സെക്രട്ടറി ജോസ് ജോണ്‍, ട്രഷറാര്‍ പീറ്റര്‍ മാത്യു കല്ലൂര്‍, സജി ഏബ്രഹാം, ഡി. അലക്‌സാണ്ടര്‍, ജയിംസ് അലക്‌സാണ്ടര്‍, ജയിംസ് ജോര്‍ജ്, പി.എം. ഫിലിപ്പ്, കെ.പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കുമ്പനാട് കണ്‍വന്‍ഷന്‍ വേദി ഉദ്ഘാടനം ചെയ്തു

കുമ്പനാട്: ആത്മീയ അനുഗ്രഹത്തിന്റെ കലവറ തുറക്കുന്ന ദിനങ്ങള്‍ക്കായി കുമ്പനാട് ഹെബ്രോന്‍പുരത്ത് വേദിയൊരുങ്ങി. 40 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സ്ഥിരം സ്റ്റേജിന്റെ ഉദ്ഘാടനം ഐ.പി.സി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ നിര്‍വഹിച്ചു. സഭ സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ റ്റി.എസ്.ഏബ്രഹാം ഫലകം അനാച്ഛാദനം ചെയ്തു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ.കെ.സി ജോണ്‍ അധ്യക്ഷത വഹിച്ചു. ഇതോട് ചേര്‍ന്ന് പൂര്‍ണ്ണസമയ പ്രാര്‍ത്ഥനയ്ക്കായി പ്രെയര്‍ ചേംമ്പറും പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ്,(…)

പിസിഎന്‍എകെ പ്രൊമോഷണല്‍ മീറ്റിംഗ് ആരംഭിച്ചു

ഓഹായോ: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റില്‍ കൊളംബസ് പട്ടണത്തില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടക്കുന്ന മുപ്പത്തിയഞ്ചാമത് പിസിനാക്കിന്റെ പ്രഥമ പ്രഖ്യാപന യോഗം ലോങ് ഐലന്‍ഡില്‍ എല്‌മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 27 ന് നടന്നു. പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്‍ അധ്യക്ഷത വഹിച്ചു. നിരവധിയാളുകള്‍ പങ്കെടുത്ത ആത്മീയ സംഗമത്തില്‍ ഭാരവാഹികള്‍ കോണ്‍ഫന്‍സിന്റെ നടത്തിപ്പിനെകുറിച്ച ് വിശദീകരിച്ചു. കോണ്‍ഫറന്‍സില്‍ വലിയ ഉണര്‍വ് പ്രതീക്ഷിക്കുന്നതായി കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫും, മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി(…)

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ വേങ്ങൂര്‍ സെന്റെറിന്റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂ ലൈഫ് സെമിനാരിയുടെയും നേതൃത്വത്തില്‍ നടന്ന 24 -ാ മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. ഡിസംബര്‍ 18 ന് സെന്റര്‍ പ്രസിഡന്റ് റവ. ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ അജി ആന്റണി, പാസ്റ്റര്‍ കെ.ജെ. തോമസ്, പാസ്റ്റര്‍ ജോണ്‍സണ്‍ മേമന, പാസ്റ്റര്‍ തോമസ് ഫിലിപ്പ്, പാസ്റ്റര്‍ ഒ.എം. രാജുകുട്ടി, പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ സുരേഷ് ബാബു, പാസ്റ്റര്‍ എം. എ.(…)

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

പായിപ്പാട്: ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ 2017 ഫെബ്രുവരി 16-19 വരെ ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരി ബോയ്‌സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ നടക്കും. സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സാണ്ടര്‍ ഫിലിപ്പ്. ഡോ. ജെയ്‌സണ്‍ തോമസ്, ഡോ. ബി. വര്‍ഗീസ്, പി.സി. ചെറിയാന്‍, പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം, പാസ്റ്റര്‍ പി.എസ്. ജോര്‍ജ്, പാസ്റ്റര്‍ വി.സി. യോഹന്നാന്‍, ഇവാ. റെജി കെ. തോമസ്, സിസ്റ്റര്‍ ഷേര്‍ളി വര്‍ഗീസ് മാങ്കുളങ്ങര എന്നിവര്‍(…)

ഐ.പി.സി. സണ്‍ഡേസ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജനുവരിയില്‍ പുറത്തിറങ്ങും

കുമ്പനാട്: ഐ.പി.സി സണ്‍ഡേസ്‌കൂള്‍ ആറാം ക്ലാസിലെ പാഠപുസ്തകം പരിഷ്‌കരിക്കുന്നു. ഇതോടെ നഴ്‌സറി മുതല്‍ ആറാം ക്ലാസ് വരെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ ആകും. ഇവ മലയാളവും ഇംഗ്ലീഷും ചേര്‍ന്ന പാഠപുസ്തകങ്ങളാണ്. ഏഴ് മുതല്‍ 15 വരെ ക്ലാസുകളിലെ പുസ്തകം അടുത്ത വര്‍ഷം പരിഷ്‌കരിക്കും. ഏഴാം ക്ലാസ് മുതലുള്ള ക്ലാസുകളിലെ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അസോസിയേറ്റ് സെക്രട്ടറിയെ അറിയിക്കുക. ഏഴാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകങ്ങളും 2017 ജനുവരിയില്‍ നടക്കുന്ന കുമ്പനാട് കണ്‍വന്‍ഷനില്‍ ലഭ്യമാക്കുമെന്ന് പ്രസിദ്ധീകരണ വിഭാഗം അസോസിയേറ്റ്(…)