ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

പായിപ്പാട്: ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ 2017 ഫെബ്രുവരി 16-19 വരെ ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരി ബോയ്‌സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ നടക്കും. സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സാണ്ടര്‍ ഫിലിപ്പ്. ഡോ. ജെയ്‌സണ്‍ തോമസ്, ഡോ. ബി. വര്‍ഗീസ്, പി.സി. ചെറിയാന്‍, പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം, പാസ്റ്റര്‍ പി.എസ്. ജോര്‍ജ്, പാസ്റ്റര്‍ വി.സി. യോഹന്നാന്‍, ഇവാ. റെജി കെ. തോമസ്, സിസ്റ്റര്‍ ഷേര്‍ളി വര്‍ഗീസ് മാങ്കുളങ്ങര എന്നിവര്‍(…)

ഐ.പി.സി. സണ്‍ഡേസ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജനുവരിയില്‍ പുറത്തിറങ്ങും

കുമ്പനാട്: ഐ.പി.സി സണ്‍ഡേസ്‌കൂള്‍ ആറാം ക്ലാസിലെ പാഠപുസ്തകം പരിഷ്‌കരിക്കുന്നു. ഇതോടെ നഴ്‌സറി മുതല്‍ ആറാം ക്ലാസ് വരെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ ആകും. ഇവ മലയാളവും ഇംഗ്ലീഷും ചേര്‍ന്ന പാഠപുസ്തകങ്ങളാണ്. ഏഴ് മുതല്‍ 15 വരെ ക്ലാസുകളിലെ പുസ്തകം അടുത്ത വര്‍ഷം പരിഷ്‌കരിക്കും. ഏഴാം ക്ലാസ് മുതലുള്ള ക്ലാസുകളിലെ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അസോസിയേറ്റ് സെക്രട്ടറിയെ അറിയിക്കുക. ഏഴാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകങ്ങളും 2017 ജനുവരിയില്‍ നടക്കുന്ന കുമ്പനാട് കണ്‍വന്‍ഷനില്‍ ലഭ്യമാക്കുമെന്ന് പ്രസിദ്ധീകരണ വിഭാഗം അസോസിയേറ്റ്(…)

ഐപിസി യുഎഇ റീജിയന്‍ സോദരി സമാജം ഭാരവാഹികള്‍

ഷാര്‍ജ: ഇന്ത്യാപെന്തെക്കോസ്ത് സഭ യുഎഇ റീജിയന്‍ സോദരി സമാജത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 3 ന് പാസ്റ്റര്‍ ഗര്‍സിം പി. ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയാണ് അടുത്ത മൂന്ന് വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. സഹോദരിമാരായ മേഴ്‌സി വില്‍സന്‍ (പ്രസിഡന്റ്), എല്‍സി രാജന്‍ (വൈസ് പ്രസിഡന്റ്) ബീനാ വര്‍ഗീസ് (സെക്രട്ടറി), ഗ്ലോറി ജിനു (ജോ. സെക്രട്ടറി), ബന്‍സി റെജി (ട്രഷറാര്‍), സൂസന്‍ വര്‍ഗീസ് (ജോ. ട്രഷറാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി വില്‍സന്‍,(…)

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് 2017

ന്യൂയോര്‍ക്ക്: ഐപിസി ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലൈ 27-30 വരെ ന്യൂജേഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കും. 15-ാ മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ന്യൂയോര്‍ക്കില്‍ കൂടിയ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ലോക്കല്‍ കമ്മിറ്റിയേയും സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ലോക്കല്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യു ഫിലിപ്പിനെയും ബ്രദര്‍ സാമുവല്‍ യോഹന്നാനേയും തെരഞ്ഞെടുത്തു. ബ്രദര്‍ ജോണ്‍സന്‍ ജോര്‍ജ് (ലോക്കല്‍ സെക്രട്ടറി), ബ്രദര്‍ സുബിന്‍ സാമുവല്‍ (ലോക്കല്‍ ട്രഷറാര്‍), ബ്രദര്‍ പ്രിന്‍സന്‍ ഏബ്രഹാം(…)

യുഎഇ റീജിയന്‍ പിവൈപിഎ ഭാരവാഹികള്‍

ഷാര്‍ജ: പിവൈപിഎ യുഎഇ റീജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എം. സാമുവേല്‍ (പ്രസിഡന്റ്), പാസ്റ്റര്‍ സൈമണ്‍ ചാക്കോ (വൈസ് പ്രസിഡന്റ്), ഷിബു മുള്ളുംകാട്ടില്‍ (സെക്രട്ടറി), ജോബിന്‍ സി. ജോണ്‍ (ജോ. സെക്രട്ടറി), പാസ്റ്റര്‍ സാമുവേല്‍ സി. ജോണ്‍സന്‍ (ട്രഷറാര്‍), ജെന്‍സന്‍ മാമ്മന്‍ (ജോ. ട്രഷറാര്‍), ബ്ലസന്‍ തോണി പാറയില്‍ (പബ്ലിസിറ്റി), റോബിന്‍ സാം മാത്യു (റീജിയന്‍ റപ്പ്), ടോജോ തോമസ് (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍, പ്രവാസി യുവജനങ്ങളുടെ സര്‍ഗാത്മ കഴിവുകള്‍ കര്‍ത്തൃനാമ മഹത്വത്തിനും സുവിശേഷത്തിന്റെ(…)

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഉപവാസ പ്രാര്‍ഥനയും ചെയിന്‍ പ്രെയറും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ 94-ാ മത് ജനറല്‍ കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാര്‍ഥനയും ചെയിന്‍ പ്രെയറും നടക്കും. ജനുവരി 2-7 വരെ മുളക്കുഴ സീയോന്‍കുന്നില്‍ നടക്കുന്ന ഉപവാസ പ്രാര്‍ഥനയില്‍ അഭിഷിക്തരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാര്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് നേതൃത്വം നല്‍കും. അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യുസ്, സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ്, ട്രഷറാര്‍ പാസ്റ്റര്‍ വൈ ജോസ്, കൗണ്‍സില്‍ അംഗങ്ങള്‍, സീനിയര്‍ ശുശ്രൂഷകര്‍ തുടങ്ങിയവര്‍(…)