102-മത് ഐപിസി ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ.
കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) കുമ്പനാട് ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും.ജനുവരി 11 ന് വൈകിട്ട് 5.30 ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷനോടനുബന്ധിച്ച് സുവിശേഷ യോഗം, ബൈബിൾ ക്ലാസ്, മിഷനറി…
സമൂഹത്തിലെ വികലമായ പഠിപ്പിക്കലുകൾ തിരിച്ചറിയണം: പാസ്റ്റർ പി.ടി. തോമസ്
ഡാളസ്: നമ്മുടെ യുവതലമുറയെ ദൈവീക വചനസത്യങ്ങളുടെ ആഴമേറിയ തലങ്ങളിലേക്ക് നയിക്കുവാൻ നമ്മുടെ എഴുത്തുകൾക്ക് സാധ്യമാകണമെന്ന് പാസ്റ്റർ പി.ടി. തോമസ് ഉദ്‌ബോധിപ്പിച്ചു. മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ വച്ച് കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പരന്നു കൊണ്ടിരിക്കുന്ന വികലമായ പഠിപ്പിക്കലുകൾ തിരിച്ചറിയുവാൻ…
ശാരോൻ ഫെല്ലോഷിപ്പിന് പുതിയ ഭരണസമിതി
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുത്തത്. പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോസഫ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ സെക്രട്ടറി), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ വി ജെ തോമസ് (വൈസ്…
കാൽവറി പെന്തെക്കോസ്തൽ ചർച്ച് ഡാളസ് 20-മത് വാർഷിക സമ്മേളനം നടന്നു
ഡാളസ്: ഐ.പി.സി. കാൽവറി പെന്തെക്കോസ്തൽ ചർച്ച് വിജയകരമായ 20 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കൺവൻഷനും സെമിനാറും സ്‌തോത്ര ശുശ്രൂഷയും ആഗസ്റ്റ് 8,9,10 തീയതികളിൽ നടന്നു.2005 ജൂലൈ 31 ന് ആരംഭം കുറിച്ച സഭാപ്രവർത്തനം ആദ്യവർഷങ്ങളിൽ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് വക വാടകക്കെട്ടിടത്തിലാണ് ആരാധനയും മീറ്റിംഗുകളും നടത്തിയിരുന്നത്. ആദ്യവർഷങ്ങളിൽ തന്നെ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച സഭ 2010…
പാസ്റ്റർമാരോട്: ദരിദ്രരെ അവഹേളിക്കരുത്; ധനികരെ പുകഴ്ത്തരുത് പാസ്റ്റർ കെ സി ജോൺ
പരാതിയോ അകൽച്ചയോ ഉണ്ടായാൽ ശുശ്രൂഷകൻ തന്നെ ഭവന സന്ദർശനം നടത്തി പ്രശ്നം പരിഹരിക്കാനുള്ള മര്യാദ കാണിക്കേണം. അത് നിങ്ങളുടെ മാന്യതയ്‌ക്കോ സ്ഥാനത്തിനോ കോട്ടമല്ല, അത് നിങ്ങളെ പ്രത്യേകതയുള്ള ശുശ്രൂഷകനാക്കി മാറ്റുകയാണ് ചെയ്യുന്നത്. വിശ്വാസികളുടെ അനുഭവങ്ങളും ധാരണകളും അവർക്കു യാഥാർത്ഥ്യം ആണ്. നല്ല അനുഭവങ്ങളും സന്തുഷ്ടമായ ഓർമകളും അവർക്കു നല്കിക്കൊണ്ടിരിക്കേണം. ശുശ്രൂഷയെക്കുറിച്ചും സഭയെക്കുറിച്ചും പുതിയ പ്രവർത്തനവിധങ്ങളെക്കുറിച്ചും തെറ്റായ…
അനുമോദനവും അവാർഡ് വിതരണവും നടന്നു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡാളസ് ഐ.പി.സി. എബനേസർ ഹാളിൽ അനുമോദന മീറ്റിംഗും ദിവ്യവാർത്ത ഫലകവും കാഷ് അവാർഡും നൽകി. മീറ്റിംഗിൽ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കോർഡിനേറ്റർ ബ്രദർ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. പാസ്റ്റർ ബേബി…
വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും നടത്തി
തിരുവല്ല: സാമൂഹിക പ്രതിബദ്ധതയോടെ സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി വീണാ ജോർജ് പ്രസ്താവിച്ചു. ഐ.പി.സി. തിരുവല്ല സെന്റർ ദിവ്യധാര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്. ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ സമ്മേളനം ഉദ്ഘാടനം…