വാഷിംഗ്ടൺ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാരമായി ബാധിച്ചതായി സർവേ റിപ്പോർട്ട്.ഇന്ത്യൻ-അമേരിക്കക്കാർക്കിടയിലെ കൊറോണ വൈറസ് ആഘാതത്തെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ സർവേയാണിത്.
ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് നടത്തിയ സർവേയിലാണ് കോവിഡ് സാമ്പത്തികമായും ആരോഗ്യപരമായും അമേരിക്കയിലെ ഇന്ത്യക്കാരെ വലിയ വിഷമത്തിലാക്കിയതായി കണ്ടെത്തിയത്. ദീർഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചിൽ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.ഇന്ത്യൻ വംശജരിൽ 30 ശതമാനം പേർക്കും ശമ്പളത്തിൽ കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറു പേരിൽ ഒരാൾക്ക് കോവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, വളരെ കുറച്ച് ഇന്ത്യക്കാർക്ക് മാത്രമാണ് താമസ, കുടിയേറ്റ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളത്. കുടുംബബന്ധങ്ങളിൽ ഗുണകരമായ മാറ്റങ്ങളുണ്ടായി. മാനസിക പിരിമുറുക്കവും നിരാശയും വർധിച്ചതായി സർവേയിൽ പങ്കെടുത്ത നാലിലൊന്നു പേർ സമ്മതിച്ചു. കോവിഡ് കാലത്ത് ഭൂരിഭാഗം ഇന്ത്യൻ വംശജരും ജീവിതശൈലി മാറ്റിയതായും സർവേയിൽ ദൃശ്യമാണെന്ന് എഫ്ഐഐഡിഎസ് ഡയറക്ടർ ഖണ്ടേറാവു കാന്ദ് വ്യക്തമാക്കി.
മാസ്ക്, ഭക്ഷണം, വൈദ്യസഹായം, താമസ ക്രമീകരണം എന്നിവ ഉപയോഗിച്ച് മുഖ്യധാരാ ജനതയെ സഹായിക്കാൻ ഇന്ത്യൻ-അമേരിക്കക്കാരുടെ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധരായതായി എഫ്ഐഐഡിഎസ് ഡയറക്ടർ പറഞ്ഞു. ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്സ് സെന്ററിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് ഏറ്റവും കൂടുതൽ