അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിന്റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ് മൊറെയ്സ്-പി.പി. ചെറിയാൻ
ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം ആവർത്തിക്കുമെന്ന് പ്രവചനവുമായി ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ ഡോ. റെഗ് മൊറെയ്സ് രംഗത്തുവന്നു. ലിവിംഗ് ഫെയ്ത്ത് കമ്യൂണിറ്റി ചർച്ചിന്റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്. 2020 ന്റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു പ്രവചനം ലഭിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. മാത്രവുമല്ല, സെപ്റ്റംബർ 12ന് ഒരു പ്രത്യേക പ്രാർഥന നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ച ഡോക്ടറുടെ മുൻകാലങ്ങളിലുള്ള പല പ്രവചനങ്ങളും ശരിയാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 2017ൽ ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മാൽക്കം ടേൺ ബോൾ പരാജയപ്പെടുമെന്നും എതിർസ്ഥാനാർഥി സ്ക്കോട്ട് മോറിസൺ വിജയിക്കുമെന്നും പ്രഖ്യാപിച്ചപ്പോൾ അതൊരിക്കലും സാധ്യമാകുകയില്ലെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ ഡോക്ടറുടെ പ്രവചനം ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
സ്ക്കോട്ട് മോറിസന് തുല്യമായാണ് ട്രംപിനെ ഡോ. റെഗ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് ഇന്നാവശ്യം ട്രംപിനെ പോലെയുള്ള ഒരു പ്രസിഡന്റിനെയാണ് റെഗ് പറഞ്ഞു.ബൈഡനും ഹാരിസനും കുറെ പണം സംമ്പാദിക്കുമെന്നും എന്നാൽ വിജയം അവർക്ക് അപ്രാപ്യമായിരിക്കുമെന്നും ഡോ. റെഗ് പറഞ്ഞു.