News

അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ നേതൃത്വം

ഒക്കലഹോമ : അമേരിക്കയിലെ മലയാളി അസംബ്ലി സ് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമിതിയായ അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടന്ന എ ജി ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ന്യൂയോർക്കിലെ മാനായോള ഗ്രെയ്സ് അസംബി ഓഫ് ഗോഡ് സഭാ സീനിയർ പാസ്റ്റർ റവ. വിൽസൺ ജോസാണ് പ്രസിഡന്റ്. റവ. കെ. ഓ. ജോൺസൻ – ഒക്കലഹോമ വൈസ് പ്രസിഡൻറ്, റവ. ബിജു തോമസ് -ഡാളസ് സെക്രട്ടറി, റവ. രാജൻ ഫിലിപ്പ് ട്രെഷററർ എന്നിവരാണ് മറ്റ് ഔദ്യോഗിക ഭാരവാഹികൾ രണ്ടു വർഷമാണ് ഈ കമ്മറ്റിയുടെ കാലാവധി.