പുനലൂർ: 2020 ഫെബ്രുവരി 4 മുതൽ 9 വരെ അടൂർ കൺവൻഷൻ സെന്ററിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. നവം. ജനറൽ കോർഡിനേറ്റർ പാസ്റ്റർ എം.എ. ഫിലിപ്പിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഡിസ്ട്രിക്ടിലെ 54 പ്രസ്ബിറ്റർമാരും, ആയിരത്തോളം വരുന്ന ശുശ്രൂഷകൻമാരും, അമ്പതിനായിരത്തിലധികം വിശ്വാസികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ്, അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഐസക്ക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസ്, ട്രഷറർ പാസ്റ്റർ എ. രാജൻ, പാസ്റ്റർ എം.എ. ഫിലിപ്പ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.