News

ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 18 മുതല്‍ ഷാര്‍ജയില്‍

ഷാര്‍ജ: ഐപിസി യുഎഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 1-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും. ദിവസവും വൈകിട്ട് 8-10 വരെ നടക്കുന്ന യോഗങ്ങളില്‍ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ടി.ഡി. ബാബു പ്രസംഗിക്കും.
നവംബര്‍ 23ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫറന്‍സും, ഡിസംബര്‍ 2ന് രാവിലെ 9 മുതല്‍ യൂണിയന്‍ ചര്‍ച്ചില്‍ റീജിയന്‍ ആരാധനയും നടക്കും. യോഗങ്ങളില്‍ പാസ്റ്റര്‍ ടി.ഡി. ബാബു മുഖ്യാതിഥിയായിരിക്കും. 39 സഭകളാണ് യുഎഇ റീജിയനിലുള്ളത്.
പാസ്റ്റര്‍ രാജന്‍ ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ അലക്‌സ് ഏബ്രഹാം (സെക്രട്ടറി), വര്‍ഗീസ് ജേക്കബ് (ട്രഷറാര്‍) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി നേതൃത്വം നല്‍കും.

ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍
കോണ്‍ഫറന്‍സ് ഒക്കലഹോമയില്‍
ഒക്കലഹോമ: ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഐപിസി ഹെബ്രോന്‍ ഒക്കലഹോമയില്‍ നടക്കും. ഡാളസ്, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍ അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐപിസി സഭകളുടെ ഐക്യവേദി ആണ് ഐപിസി മിഡ് വെസ്റ്റ് റീജിയന്‍. പാസ്റ്റര്‍ റെജി ശാസ്താംകോട്ട (ഇന്ത്യ), പാസ്റ്റര്‍ സിസില്‍ മാത്യു (ന്യൂയോര്‍ക്ക്), ഷൈനി തോമസ് (യൂ.കെ) എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും. യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക സെഷനില്‍ പാസ്റ്റര്‍ സിസില്‍ മാത്യു മുഖ്യപ്രഭാഷകനായിരിക്കും. ആഗസ്റ്റ് 31ന് രാവിലെ 9 മുതല്‍ പിവൈപിഎ താലന്ത് പരിശോധന ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ സിസ്റ്റേഴ്‌സ് ആന്‍ഡ് മെന്‍സ് റിവൈവല്‍ മീറ്റിംഗ് ഐപിസി ഹെബ്രോന്‍ ഒക്കലഹോമയില്‍ നടക്കും. ശനിയാഴ്ച ഈവനിംഗ് സര്‍വീസ് കൗണ്‍സില്‍ റോഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. പാസ്റ്റര്‍ കെ.സി. ചാക്കോ (പ്രസിഡന്റ്), പാസ്റ്റര്‍ കെ.വി. തോമസ് (വൈ. പ്രസിഡന്റ്), പാസ്റ്റര്‍ മാത്തുകുട്ടി സാമുവേല്‍ (സെക്രട്ടറി), സാം വര്‍ഗീസ് (ജോ. സെക്രട്ടറി), ജോസഫ് കുര്യന്‍ (ട്രഷറാര്‍), വെസ്ലി ആലുമൂട്ടില്‍ (പിവൈപിഎ പ്രസിഡന്റ്), സിമി ബിനോയി (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം ഹോളീഡേ ഇന്‍ എക്‌സ്പ്രസ് (ബഥനി), ഹോം വുഡ്സ്റ്റീസ് / (ഒക്കലഹോമസിറ്റി), ബെസ്‌റവെസ്റ്റേണ്‍ പ്ലസ്/ ലാക്വിന്റാ ഇന്‍ ആന്‍ഡ്സ്റ്റീസ് / ഫെയര്‍ ഫീല്‍ഡ് ഇന്‍ ആന്‍ഡ് സ്റ്റീസ് (യൂകോണ്‍) എന്നീ ഹോട്ടലുകളില്‍ താമസ സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.