മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 22 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ലായിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള കര്‍ത്തൃ ദാസാര്‍ ദൈവവചനം ശുശ്രൂഷിക്കും. ജനറല്‍ കണ്‍വെന്‍ഷന്റെ രണ്ടാമത് ആലോചനായോഗം സഭാ ആസ്ഥാനമായ മുളക്കുഴയില്‍ വച്ച് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. പാസ്റ്റര്‍ ജോണ്സണ് ഡാനിയേല്‍ സങ്കീര്ത്തനവായനക്ക് നേതൃത്വം കൊടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ വി.പി.തോമസ് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.ു