നോർത്ത് കരോലിന:27-ാമത് ചഅഇഛഏ കോൺഫ്രൻസ് ജുലൈ 11-14 വരെ നോർത്ത് കരോലിനായിലെ ഷാർലറ്റിൽ നടക്കും. പാസ്റ്റർ സൈമൺ ഫിലിപ്പ് നാഷണൽ പ്രസിഡന്റായും റവ. എബി മാമ്മൻ വൈസ് പ്രസിഡന്റ്‌റായും വി. തോമസ് സെക്രട്ടറിയായും റ്റിനു മാത്യു ട്രഷറാറായും ആൽവിൻ ഉമ്മൻ യൂത്ത് ഡയറക്ടറായും ലേഡീസ് കോർഡിനേറ്ററായി സുജൻ ചെറിയാനും പ്രവർത്തിക്കുന്നു.
പാസ്റ്റർമാരായ ജവോൺ റഫ്, പി.സി. ചെറിയാൻ, റാം ബാലിസിങ്ങ്, സുജിത് അലക്‌സ്, വി.ഓ. വർഗീസ്, സിസ്റ്റർ ഷേബാ ചാർലസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും ഇവരെ കൂടാതെ ചർച്ച് ഓഫ് ഗോഡിന്റെ ശുശ്രൂഷകന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യും.