മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ന്റെ വാർഷിക കൺവെൻഷൻ ഡിസംബർ 1 മുതൽ 3 വരെ നടക്കും. സെഗയായിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ റെജി മാത്യു ( ശാസ്താംകോട്ട ) മുഖ്യ പ്രഭാഷണം നടത്തും. എംഇപിസി ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.