ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ ”മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രം” എന്ന വിഷയത്തിൽ മാധ്യമ സെമിനാര്‍ നടന്നു. അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വായിച്ചു.
ജോർജ്ജ് ടി. മാത്യു സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഡാലസ് സിറ്റി വൈഡ് ചർച്ചസ് കോർഡിനേറ്റർ പാസ്റ്റർ മാത്യൂ ശാമുവേൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ സഖറിയ അദ്ധ്യക്ഷത വഹിച്ചു. റൈറ്റേഴ്സ് ഫോറം സെക്രട്ടറി രാജൂ തരകൻ സ്വാഗതവും സാം മാത്യൂ നന്ദിയും പറഞ്ഞു. റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് തോമസ് മുല്ലയ്ക്കൽ നേതൃത്വം നൽകി. റൈറ്റേഴ്സ് ഫോറം ട്രഷറർ തോമസ് ചെല്ലേത്ത്, എസ്.പി. ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.