തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുത്തത്. പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോസഫ് (അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ സെക്രട്ടറി), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ വി ജെ തോമസ് (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ റോയ് ചെറിയാൻ (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ തോമസ് യോഹന്നാൻ, (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ പി.വി. ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ റ്റി.സി. ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ പി.കെ. ജോൺ (ജോ. സെക്രട്ടറി), ബ്രദർ കുഞ്ഞച്ചൻ വർഗീസ് (ട്രഷറർ), ബ്രദർ റ്റി.ഒ. പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ മാത്യു പി.സി, ബ്രദർ ഷാജി ചെങ്ങന്നൂർ (ലീഗൽ അഫയേഴ്സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.