ബോസ്റ്റൽ: 2024 ഓഗസ്റ്റ് 8-11 വരെ ബോസ്റ്റണിൽ നടക്കുന്ന നോർത്ത് അമേരിറ്റൻ ഐപിസി ഫാമിലി കോൽഫറൻസിൽ അർഹരായ പാസ്റ്റർമാർക്കും, മിഷനറിമാർക്കും നോർത്ത് അമേരിക്ക 2024 മിഷൻ അവാർഡ് ബഹുമതി നൽകി ആദരിക്കും. അമേരിക്കയിലും, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദീർഘകാലമായി സേവനം ചെയ്തുവരുന്ന പാസ്റ്റർമാരേയും മിഷനറിമാരേയും ആദരിക്കുന്നു.
സുവിശേഷത്തിന്റെ ദൗത്യം മാതൃകയാക്കി ജീവിക്കുകയും മഹത്തായ സുവിശേഷ പ്രവർത്തനങ്ങൾക്ക് വിവിധ രീതിയിൽ നേതൃത്വം നൽകുകയും ചെയ്യുന്ന പെന്തക്കോസ്ത് സമൂഹത്തിലെ അംഗങ്ങൾക്കാണ് ഈ അംഗീകാരം നൽകുന്നത്. സുവിശേഷവത്കരണം, സഭകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, ചാരിറ്റി പ്രവർത്തനങ്ങൾ, ബൈബിൾ സ്‌കൂൾ/സെമിനാരി, മാധ്യമ ശുശ്രൂഷ എന്നീ മഹത്തായ പ്രവർത്തനങ്ങൾക്ക് പ്രചോദനം ഉൾക്കൊണ്ട മാർഗനിർദ്ദേശ മൂല്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ അപേക്ഷകൾ നൽകുക.
ഐപിസി ഫാമിലി കോൺഫറൻസ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റർ ഡോ. തോമസ് ഇടുക്കള (ചെയർമാൻ), ബ്രദർ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദർ ബേവൻ തോമസ് (ട്രഷറർ), ഡോ. മിനുനു ജോർജ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാമ്മൻ വർഗീസ് (പ്രാർഥന കോർഡിനേറ്റർ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (മീഡിയ കോർഡിനേറ്റർ) എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ, ലോക്കൽ കമ്മിറ്റികൾ 2024 ലെ കോൽഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.
ന്യൂയോർക്ക്, ന്യുജേഴ്‌സി, ഫിലദിൽഫിയ, ടൊറൊന്റൊ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും റോഡ് മാർഗം എത്തിച്ചേരാവുന്ന ദൂരത്തിലാണ് കൺവൻഷൻ സെന്റർ. ജൂൺ 15 ന്‌നുമുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ഡിസ്‌കൗണ്ട് നിരക്ക് ലഭിക്കുവാനും സമ്മേളന പങ്കാളിത്തം ഉറപ്പാക്കുവാനും കോൺഫറൻസിന്റെ വിജയത്തിനായി പ്രാർഥിക്കുവാനും സംഘാടക സമിതി അഭ്യർത്ഥിക്കുന്നു.
രാജൻ ആര്യപ്പള്ളിൽ (നാഷണൽ മീഡിയാ കോർഡിനേറ്റർ)