News

ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ. എം. സ്റ്റീഫന് നല്കും.


നവം.11ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ ഡോ. കെ.സി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ് അവാര്‍ഡിന് പരിഗണിച്ചത്. മാധ്യമ പ്രവര്‍ത്തകരായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, ഫിന്നി പി. മാത്യു, ടോണി ഡി. ചെവൂക്കാരന്‍, സജി മത്തായി കാതേട്ട്, ഷാജി മാറാനാഥ, എം.വി. ഫിലിപ്പ് എന്നിവര്‍ പുരസ്‌കാര ജേതാവിന്റെ മികവുകള്‍ വിലയിരുത്തി. 2020 ജനുവരിയില്‍  കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന  മീഡിയ ഗ്ലോബല്‍ മീറ്റില്‍  പുരസ്‌കാരവും പ്രശസ്തി പത്രവും നല്കും. അര നൂറ്റാണ്ട് കാലമായി രചനയിലും വേദാദ്ധ്യാപന രംഗത്തും സജീവമായ ഡോ. എം. സ്റ്റീഫന്‍ 30ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.  വേദ ചിന്തകന്‍, ഗ്രന്ഥകാരന്‍, മികച്ച ലേഖന കര്‍ത്താവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന അദ്ദേഹം പെന്തെക്കോസ്ത്  ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും രചിച്ചിട്ടുണ്ട്.


ഭാരതീയ ക്രൈസ്തവ ദര്‍ശനം, ക്രിസ്തു ദര്‍ശനവും ഉള്‍കാഴ്ചയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഏറെ ശ്രദ്ധയമാണ്. അദ്ദേഹത്തിന്റെ  പുസ്തകങ്ങളില്‍ ചിലത് സെറാമ്പൂര്‍ തിയോളജിക്കല്‍ യൂണിവേഴ്‌സിറ്റി പാഠപുസ്തകമായി അംഗീകരിച്ചിട്ടുണ്ട്. മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പലായിരിക്കുന്നതോടൊപ്പം ഇന്ത്യയിലെ വിവിധ സെമിനാരികളിലും വിസിറ്റിംഗ് പ്രൊഫസറായി അദ്ധ്യാപനം നടത്തുന്നു.


പൂനെ ഡആട നിന്നും ആഉ യും ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍  നിന്നും ങവേ നേടിയിട്ടുണ്ട്. കൂടാതെ ബാംഗ്ലൂര്‍ ധര്‍മ്മാരം വിദ്യാ ക്ഷേത്രത്തില്‍ നിന്നും വേദശാസ്ത്രത്തില്‍ ഡോക്ടറേറ്റും  നേടിയ എം. സ്റ്റീഫന്‍ വടവാതൂര്‍ ശാലേം ബൈബിള്‍ കോളേജിലും, നെടുമ്പ്രം ഗോസ്പല്‍ സെന്ററിലും വേദ പഠനം നടത്തിയിട്ടുണ്ട്. കോട്ടയം ഐ.പി.സി ഫിലെദെല്‍ഫിയ സഭാംഗമാണ്. ഭാര്യ: സുഗന്ധ. മക്കള്‍: തോമസ് സ്റ്റീഫന്‍, മാത്യു സ്റ്റീഫന്‍