ബോസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്തെക്കോസ്ത് എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഐക്യവേദിയായ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ലിയുഎഫ്) 2018-20 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 36-ാമത് പീസിനാക്കിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (പ്രസിഡന്റ്), ഡോ. ഷിബു സാമുവേല്‍ (വൈസ് പ്രസിഡന്റ്), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വില്‍സന്‍ തരകന്‍ (ജോ. സെക്രട്ടറി), മനു ഫിലിപ്പ് (ട്രഷറാര്‍), ഏലിയാമ്മ വടകോട്ട് (ലേഡീസ് കോര്‍ഡിനേറ്റര്‍).
റോയി മേപ്രാലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ.പി. ഡബ്ലിയു.എഫ് അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. സാജു മാത്യു, സി.വി. മാത്യു, സാംകുട്ടി ചാക്കോ, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിബു വെള്ളവന്താനം സ്വാഗതവും രാജന്‍ ആര്യപ്പള്ളില്‍ നന്ദിയും പറഞ്ഞു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയുടെ പാസ്റ്ററാണ്. കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ട്രഷറാറായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷിബു സാമുവേല്‍ ഡാളസില്‍ താമസിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. നല്ല ഒരു എഴുത്തുകാരനായ ഡോ. ഷിബു വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സാം കണ്ണംപള്ളി ഫിലഡല്‍ഫിയ ഗ്രേസ് പെന്തെക്കോസ്തല്‍ ചര്‍ച്ച് അംഗമാണ്. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയിട്ടുള്ള സാം കണ്ണംപള്ളി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്രിസ്റ്റള്‍ മയേഴ്‌സ് സ്‌ക്വിബ്ബിന്റെ ക്ലിനിക്കല്‍ ഗവേഷണ വിഭാഗത്തില്‍ ഡയറക്ടറാണ്. ജോയിന്റ് സെക്രട്ടറിയായ വില്‍സന്‍ തരകന്‍ ഫ്‌ളവേഴ്‌സ് റ്റിവിയുടെ നോര്‍ത്തമേരിക്ക പ്രതിനിധിയാണ്. നോര്‍ത്തമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ചാപ്റ്ററുകള്‍ രൂപീകരിച്ചുകൊണ്ട് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും മറ്റ് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കെ.പി. ഡബ്ലിയു എഫിന് പദ്ധതികളുണ്ട്.