ന്യുയോര്‍ക്ക് : കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു .
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി , പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു .
2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും കോവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . നവംബര്‍ 1 വരെ മരിച്ച 5000425 പേരില്‍ അമേരിക്കയില്‍ മാത്രം 745836 പേരാണ് , ബ്രസീലില്‍ 607828 പേരും , ഇന്ത്യയില്‍ 458437 പേരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട് . മെക്‌സിക്കോ (288365) റഷ്യ (234194), പെറു (200246). ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് പെറുവിലാണ് ഓരോ 100000 ത്തിലും 616 പേരാണ് കോവിഡിന് കീഴങ്ങിയത് . കോവിഡ് – 19 പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല , വാക്‌സിനേഷന്‍ മാത്രമാണ് ഇത് കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനുള്ള ഏക മാര്‍ഗം
Thanks
P.P.cherian BSc, ARRT
Freelance Reporter,Dallas
Ph:214 450 4107