News

നവാപൂര്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13 ന് ആരംഭിക്കും

നവാപൂര്‍: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ 38-ാമത് നവാപൂര്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13-18 വരെ മഹാരാഷ്ട്രയിലെ നവാപൂരിന് സമീപമുള്ള കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 13 ന് വൈകിട്ട് 6ന് ഫിലദല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ റവ. ജോയി പുന്നൂസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഫ്രെഡി തോമസ് (യുഎസ്എ), പി.എസ്. ഫിലിപ്പ് (എ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്), എം.എസ്. ശാമുവേല്‍ (യുഎസ്എ), ഡോ. ഫിന്നി ഫിലിപ്പ്, ഡോ. പോള്‍ മാത്യു, സിസ്റ്റര്‍ മേരി തോമസ്  തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ഫിലദല്‍ഫിയ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദല്‍ഫിയ ബൈബിള്‍ കോളജ് ബിരുദദാനം, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടക്കും

മരുഭൂമിയുടെ അപ്പോസ്‌തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂര്‍ കണ്‍വന്‍ഷന്‍ മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈ ആത്മീക സംഗമത്തിന്റെ സംഘാടകര്‍ ഫിലദല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയാണ്. സഭയുടെ ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലുള്ള ആയിരത്തില്‍ അധികം സഭകളില്‍ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ കെ.ഒ. വര്‍ഗീസ് (ജനറല്‍ സെക്രട്ടറി)-094 14105098,
റെജി തോമസ് (കോ-ഓര്‍ഡിനേറ്റര്‍) 09829666869.