നവാപ്പൂര്‍: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ആത്മീക സംഗമമായ നവാപൂര്‍ കണ്‍വന്‍ഷന്‍ അനുഗ്രഹകരമായി സമാപിച്ചു. നവംബര്‍ 5-10 വരെ മഹാരാഷ്ട്രയിലെ നവാപ്പൂരിന് സമീപമുള്ള കരഞ്ചി കുര്‍ദ് ഗ്രാമത്തിലെ ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ ആരംഭിച്ച മഹാസമ്മേളനം, ഫിലഡല്‍ഫിയ ഫെല്ലോഷിപ്പ് നാഷണല്‍ ഓവര്‍സിയര്‍ റവ. ഡോ. പോള്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പുന്നൂസ്, കെ.ജെ. മാതൂസ് (കേരളം), നൂറുദ്ദിന്‍ മുല്ല (കര്‍ണ്ണാടകം), പാസ്റ്റര്‍ ഷിബു തോമസ് (അറ്റ്‌ലാന്റാ), റവ. ഡോ. എം.എസ്. സാമുവേല്‍ (യുഎസ്എ), റവ. ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്പൂര്‍), സിസ്റ്റര്‍ മേരി മാത്യൂസ് (ഉദയ്പൂര്‍) എന്നിവര്‍ പ്രസംഗിച്ചു.
ഫിലഡല്‍ഫിയ ബൈബിള്‍ കോളേജില്‍ നിന്നും ബിരുദം നേടിയ വിവിധ സംസ്ഥാനക്കാരായ 25 പേരുടെ ബിരുദദാനം, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം എന്നിവയും കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്നു. എഫ്.എഫ്.സി.ഐ യുടെ ഇന്ത്യയിലുള്ള 1500-ല്‍ പരം പ്രാദേശിക സഭകളില്‍ നിന്നും നാല്പത്തിനായിരത്തില്‍ അധികം വിശ്വാസികള്‍ പരിശുദ്ധാത്മാപ്പകര്‍ച്ചയില്‍ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തി. വെള്ളി, ശനി ദിവസങ്ങളില്‍ പെയ്ത മഴയുടെ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചത് ഒരു ആത്മമാരിക്കും പുത്തന്‍ ഉണര്‍വ്വിനും ഹേതുവായി. സമാപന യോഗത്തില്‍ എഫ്എഫ്‌സിഐ യുടെ ദേശീയാദ്ധ്യക്ഷന്‍ റവ. ഡോ. പോള്‍ മാത്യൂസ് മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കര്‍തൃമേശ ശുശ്രൂഷയ്ക്ക് സീനിയര്‍ മിനിസ്റ്ററില്‍മാരില്‍ ഒരാളായ പാസ്റ്റര്‍ കെ.ഒ. വര്‍ഗ്ഗീസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ വികാള്‍സന്റെ (ജനറല്‍ സെക്രട്ടറി) നേതൃത്വത്തില്‍ വിപുലമായ രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ നടത്തിയത്. പാസ്റ്റര്‍ റെജി തോമസ്, പാസ്റ്റര്‍ അനില്‍ മാത്യു എന്നിവര്‍ കോ- ഓര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിച്ചു.
അടുത്ത കണ്‍വന്‍ഷന്‍ 2020 നവംബര്‍ 17-മുതല്‍ 22 വരെ നടക്കും. വടക്കെ ഇന്ത്യയുടെ അപ്പോസ്‌തോലനായിരുന്ന പാസ്റ്റര്‍ ഡോ. തോമസ് മാത്യൂസ് ആരംഭിച്ച ആത്മീയപ്രസ്ഥാനമാണ് ഫിലഡല്‍ഫിയ ഫെല്ലോഷിപ്പ് ചര്‍ച് ഓഫ് ഗോഡ്.