പാലക്കാട്: സംസ്ഥാന പിവൈപിഎ 73-മത് യുവജന ക്യാമ്പ് പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റില്‍ നടക്കും. ഡിസംബര്‍ 23ന് 9ന് ഐപിസി പാലക്കാട് മേഖല പ്രസിഡന്റ പാസ്റ്റര്‍ സാം ദാനിയേല്‍ പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി എബ്രഹാം വിഷയാവതരണം നടത്തും.
‘ക്രിസ്തുവിനെ അറിയുക, രൂപാന്തരപ്പെടുക’ (റോമാ 12:2) എന്നതാണ് ക്യാമ്പ് തീം. തുടര്‍ന്ന് ഓരോ സെക്ഷനുകളും മൂന്നായി തിരിച്ചു ക്ലാസുകള്‍ നടക്കും. റവ. ജോ. തോമസ്, ഡോ. സാമുവേല്‍ പി. രാജന്, സിസ്റ്റര്‍ ജെസ്സി ജെയ്സണ്‍, ബിനു വടശേരിക്കര, ഡോ. റെജി മാത്യു, ജെറി പൂവക്കാല, പാസ്റ്റര്‍ ബാബു ചെറിയാന്, പാസ്റ്റര്‍ പ്രിന്‍സ് റാന്നി, പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ബ്രദ. ജോര്‍ജ്ജ് മത്തായി (സിപിഎ) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സമാപന യോഗങ്ങളില്‍ ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ വത്സന് എബ്രഹാം, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വിത്സണ് ജോസഫ്, ഐപിസി മുന്‍ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ സംസാരിക്കും.
യേശുദാസ് ജോര്‍ജ്ജ് നേതൃത്വം നല്കുന്ന ഹോളി ഹാര്പ്സ്നോടൊപ്പം ഡോ. ബ്ലെസ്സന്‍ മേമന, ഇമ്മാനുവേല്‍ കെ.ബി, പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബെറില്‍ ബി. തോമസ്, ബിജോയ് തമ്പി, ബിനോയ്, ജോണ്സന് ഡേവിഡ്, സ്റ്റാന്‍ലി വയല, ജമല്‍സണ്‍, വില്‍ജി, ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം സംഗീത ശ്രുശ്രുഷ നയിക്കും.
ഡിസംബര്‍ 24 ഉച്ചക്ക് രണ്ടു മണിമുതല്‍ ക്യാംപസ് മീറ്റ് സംഘടിപ്പിക്കും. ബ്രദ. ഷിബു മുളങ്കാട്ടില്‍ നേതൃത്വം നല്‍കും. ഇരുനൂറ് രൂപയാണ് രെജിസ്ട്രേഷന് ഫീസ്. പാലക്കാട് എത്തുന്നവരെ ക്യാമ്പ് സെന്ററില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്