News

വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും നടത്തി

തിരുവല്ല: സാമൂഹിക പ്രതിബദ്ധതയോടെ സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി വീണാ ജോർജ് പ്രസ്താവിച്ചു. ഐ.പി.സി. തിരുവല്ല സെന്റർ ദിവ്യധാര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്.


ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് വചനസന്ദേശം നൽകി.
ദിവ്യധാര മിനിസ്ട്രീസ് ഡയറക്ടർ ജോസ് പ്രകാശ് കരിമ്പിനേത്ത്, എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്യത്ത്, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്‌സ്, ട്രഷറാർ ജോജി ഐപ് മാത്യൂസ്, ജോ. സെക്രട്ടറി റോയി ആന്റണി, ജനറൽ കൗൺസിൽ അംഗം സുധി ഏബ്രഹാം, ബിബിൻ കല്ലുങ്കൽ, പാസ്റ്റർമാരായ സാബു മാത്യു, തോമസ് ജോർജ്, ജിസ്‌മോൻ ജോസഫ്, എൻ.എസ്. ഏലിയാസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.
മികച്ച സേവനങ്ങൾക്കു പിസിഐ നൽകിയ ജീവകാരുണ്യ അവാർഡ് മന്ത്രിയിൽ നിന്നു ജോസ് പ്രകാശ് കരിമ്പിനേത്ത് ഏറ്റുവാങ്ങി. 200 സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.