ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് 25 വര്‍ഷം പിന്നിടുകയാണ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 2022 മാര്‍ച്ച് 11,12 എന്നീ തീയതികളില്‍ കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ആത്മീയസമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. 12 ശനിയാഴ്ച നടത്തുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതായിരിക്കും. ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉപദേശ ഐക്യമുള്ള 16 പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ് എച്ച്പിഎഫ്. പൊതു കണ്‍വന്‍ഷനുകള്‍ പാസ്റ്റേഴ്‌സ് മീറ്റിംഗുകള്‍,സെമിനാറുകള്‍,സഹോദരിമാരുടെ സമ്മേളനങ്ങള്‍ യുവജന സമ്മേളനങ്ങള്‍ തുടങ്ങിയവ നടത്തി വരുന്നു. ഇന്ത്യയിലും,അമേരിക്കയിലും ഉള്ള പ്രേഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈ സംഘടന. സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. ചെയര്‍മാന്‍-പാസ്റ്റര്‍ എബ്രഹാം ചാക്കോ, വൈസ് ചെയര്‍മാന്‍-പാസ്റ്റര്‍ ചാക്കോ പുലിയമ്പള്ളില്‍, സെക്രട്ടറി-തോമസ് വര്‍ഗീസ്,ട്രഷറര്‍-പാസ്റ്റര്‍ ജോണ്‍ ഐസക്, ജനറല്‍ കണ്‍വീനര്‍-റ്റിജു തോമസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍സ്-ബൈജു കുര്യാക്കോസ്,അലന്‍ ജയിംസ്, വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍സ്-പാസ്റ്റര്‍ സിബിന്‍ അലക്‌സ്,പാസ്റ്റര്‍ ബൈജു തോമസ്,പാസ്റ്റര്‍ റോയ്‌മോന്‍ കോശി, മീഡിയ-സ്റ്റീഫന്‍ സാമുവേല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എച്ച് പി എഫിന്റെ ആരംഭം, വളര്‍ച്ച,ആത്മീക, സാഹിത്യ ലേഖനങ്ങള്‍,ആശംസകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി മനോഹരമായ ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാന്‍ തീരുമാനമുണ്ടായി. സുവനീറിന്റെ ജനറല്‍ എഡിറ്റര്‍- പാസ്റ്റര്‍ എബ്രഹാം ചാക്കോ, ചീഫ് എഡിറ്റര്‍-ജോസഫ് കുര്യന്‍, മാനേജിങ്ങ് എഡിറ്റര്‍-പാസ്റ്റര്‍ സണ്ണി താഴംപള്ളം, പബ്ലിഷര്‍-ജോഷിന്‍ ഡാനിയേല്‍, അസോസിയേറ്റ് എഡിറ്റേഴ്‌സ്-പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍,ജോയ് തുമ്പമണ്‍,ഡോ.ജോളി ജോസഫ്,നോയല്‍ കെ ഈപ്പന്‍,വില്‍സണ്‍ മാത്യൂ,എല്‍സമ്മ ഐസക്,എന്നിവരും റിസോഴ്‌സ് മൊബൈലൈസേഷനു വേണ്ടി വെസ്ലി ആലുംമൂട്ടിലിനെയും തിരഞ്ഞെടുത്തു.
25 വര്‍ഷത്തെ ചരിത്രം തുടിക്കുന്ന ഈ സ്മരണികയിലേക്ക് ലേഖനങ്ങള്‍,കഥകള്‍,കവിതകള്‍,കാര്‍ട്ടൂണ്‍ തുടങ്ങിയ ആത്മീക കൃതികള്‍ ഒരു പേജില്‍ കവിയാത്തത് ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ പരസ്യങ്ങള്‍ , ആശംസകള്‍,ലേഖനങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരിക്കും. hpfeditorial@gmail.com എന്ന ഇമെയിലില്‍ ദയവായി അയക്കുക. വിപുലമായ ക്രമീകരണങ്ങളുടെ പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ ഈ വര്‍ഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.