കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) കുമ്പനാട് ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും.
ജനുവരി 11 ന് വൈകിട്ട് 5.30 ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷനോടനുബന്ധിച്ച് സുവിശേഷ യോഗം, ബൈബിൾ ക്ലാസ്, മിഷനറി സമ്മേളനം, സോദരി സമ്മേളനം, യുവജന സമ്മേളനം എന്നിവ നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തുനിന്നുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായി 102 ദിവസത്തെ ഉപവാസ പ്രാർത്ഥന ഹെബ്രോൻപുരത്തുള്ള പ്രയർ ചേമ്പറിൽ നടന്നുവരുന്നു. ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡന്റ് റവ. ടി. വൽൻ ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ്, ജന: സെക്രട്ടറി പാസ്റ്റർ ബേബി വറുഗീസ്, ജോ. സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം കാച്ചാണത്ത്, ട്രഷറാർ ബ്രദർ ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.