News

EX UAE മലയാളി പെന്തെക്കോസ്തു കുടുംബസംഗമം ഹൂസ്റ്റണിൽ നടന്നുഅടുത്ത സമ്മേളനം ചിക്കാഗോയിൽ


ഡാളസ്: മുൻ യു.എ.ഇ. മലയാളി പെന്തെക്കോസ്തരുടെ കുടുംബസമ്മേളനം ഹൂസ്റ്റണിൽ ജോർജ് ബ്രൗൺ കൺവൻഷൻ സെന്ററിന്റെ പ്രത്യേക ഹാളിൽ ജൂലൈ 6 ശനിയാഴ്ച നടന്നു. പി.സി.എൻ.എ.കെ. യുടെ സഹകരണത്തോടെ നടന്ന മീറ്റിംഗിൽ, ഷാർജ പെന്തെക്കോസ്തു വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകൻ റവ. വിൽസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇവ. മാത്യു ഉമ്മൻ പ്രാരംഭ പ്രാർത്ഥന നടത്തി. ബ്രദർ എസ്.പി. ജയിംസ് സ്വാഗതം ആശംസിച്ചു. വടക്കേ അമേരിക്കയിലേക്ക് കുടിയേറി പാർത്തിരിക്കുന്ന നാം പ്രാപിച്ചിരിക്കുന്ന ആത്മീക ഉണർവ്വിന്റെ തീജ്വാല കെട്ടുപോകാതെ ദൈവകൃപയിലും സമർപ്പണത്തിലും അധിഷ്ഠിതമായി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. മീറ്റിങ്ങിൽ സംബന്ധിച്ച എല്ലാവരും തങ്ങളെത്തന്നെ സദസിനു പരിചയപ്പെടുത്തി. ബ്രദർ രാജൻ ആര്യപ്പള്ളിൽ കൃതജ്ഞത പ്രകാശിപ്പിച്ചു. ബ്രദർ രാജൻ കപ്പമാംമൂട്ടിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. റവ. ജോർജ് മാത്യുവിന്റെ പ്രാർത്ഥനാ ആശിർവാദത്തോടെ കുടുംബസംഗമം സമംഗളം പര്യവസാനിച്ചു.
2006 ലാണ് Ex-Uae മീറ്റിംഗിന് ഡാളസിൽ തുടക്കംകുറിച്ചത്. തമ്മിൽ കണ്ട് പരിചപ്പെടുവാനും പരിചയം പുതുക്കുവാനും ആത്മീയ കൂട്ടായ്മക്കായി ഒത്തൊരുമിക്കാനുമാണ് ഈ കുടുംബസംഗമം. 2026 ൽ ചിക്കാഗോയിൽ നടക്കുന്ന മീറ്റിംഗ് വിപുലമായി നടത്താൻ തീരുമാനമായി. Whatsapp ഗ്രൂപ്പിലോ, Zoom മീറ്റിലോ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.

ex.uaepentecostal@gmail.com
S.P. James 214 334 6962
Mathew Oommen 203 240 5042
George Ariyappallil 972 365 6676
Babukutty Kappamammoottil 972 740 2257
Rajan Ariyappallil6785716398