ബോസ്റ്റൽ: 2024 ഓഗസ്റ്റ് 8-11 വരെ ബോസ്റ്റണിൽ നടക്കുന്ന നോർത്ത് അമേരിറ്റൻ ഐപിസി ഫാമിലി കോൽഫറൻസിൽ അർഹരായ പാസ്റ്റർമാർക്കും, മിഷനറിമാർക്കും നോർത്ത് അമേരിക്ക 2024 മിഷൻ അവാർഡ് ബഹുമതി നൽകി ആദരിക്കും. അമേരിക്കയിലും, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദീർഘകാലമായി സേവനം ചെയ്തുവരുന്ന പാസ്റ്റർമാരേയും മിഷനറിമാരേയും ആദരിക്കുന്നു.സുവിശേഷത്തിന്റെ ദൗത്യം മാതൃകയാക്കി ജീവിക്കുകയും മഹത്തായ…
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡാളസ് റൈറ്റേഴ്സ് ഫോറം
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ ”മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രം” എന്ന വിഷയത്തിൽ മാധ്യമ സെമിനാര് നടന്നു. അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന…
പി സി എൻ എ കെ മീഡിയ ടീം നിലവിൽ വന്നു
ഹൂസ്റ്റൺ: 39- മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളും അപ്‌ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ വിവിധ കോൺഫറൻസ് പ്രവർത്തനങ്ങളിൽ പങ്കാളികളും പരിചയവും അനുഭവ സമ്പത്തുള്ളവരുമായ മാധ്യമപ്രവർത്തകരുടെ സമിതിയെ തെരഞ്ഞെടുത്തു.കുര്യൻ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു, ജോയി തുമ്പമൺ, സ്റ്റീഫൻ സാമുവൽ എന്നിവരാണ് മീഡിയ ടീം അംഗങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി ഉപയോഗിച്ചുകൊണ്ട്…
ഗ്ലോബൽ മീഡിയ അവാർഡ് : രചനകൾ ക്ഷണിക്കുന്നു
തിരുവല്ല: മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച രചനകൾക്ക് അവാർഡ് നൽകുന്നു. ലേഖനം, ന്യൂസ് സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലായി 2022 വർഷത്തിൽ ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളാണ് (മലയാളം) അവാർഡിന് പരിഗണിക്കുന്നത്. രചനകളുടെ മൂന്ന് കോപ്പികൾ സെപ്റ്റംബർ 10ന് അകം ലഭിക്കേണ്ടതാണ്.ഗ്ലോബൽ…





