ഐ.പി.സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 30 ന്

മുംബൈ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റ് 22-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ 2017 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ വെസ്റ്റ് ബോറിവലി ഹോളിക്രോസ് റോഡ് ഐ. സി കോളനി ചര്‍ച്ച് ഹില്‍ കോമ്പൗണ്ടിലെ ഹോപ്പ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 30 ന് വൈകിട്ട് 6.30 ന് ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ പി.ജോയി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 1, 2 തീയതികളില്‍ രാവിലെ 10(…)

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ് കണ്‍വന്‍ഷന് സമാപ്തി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള പെന്തെക്കോസ്ത് സഭകളുടെ ഐക്യ ആരാധനയും കണ്‍വന്‍ഷനും ഒക്‌ടോബര്‍ 27-29 വരെ ഐപിസി ഹെബ്രോന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാസ്റ്റര്‍ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷകനായിരുന്നു. പ്രസിഡന്റ് പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പാസ്റ്റര്‍ ജോണ്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ശനി പകല്‍ ഉണര്‍വ് യോഗങ്ങളും സെമിനാറുകളും നടന്നു. ശനി രാത്രിയില്‍ നടന്ന പൊതുമീറ്റിംഗില്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ നടന്ന സംയുക്ത ആരാധനയ്ക്ക് ഡോ. സാബു വര്‍ഗീസ്(…)

സംഗീത സയാഹ്നം

ബാംഗ്ലൂര്‍: കര്‍ണാടകയുടെ ഗ്രാമങ്ങളില്‍ ഒരു പുരുഷായുസുമുഴുവന്‍ സുവിശേഷീകരണം നടത്തി അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക് നയിച്ച് നിത്യതയില്‍ വിശ്രമിക്കുന്ന സുവിശേഷകന്‍ കെ.വി. ഏബ്രഹാം (പീച്ചി മാസ്റ്ററുടെ മകന്‍) രചിച്ച അന്‍പതില്‍പരം ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ യുവജനങ്ങള്‍ ഇവ. സോണി സി. ജോര്‍ജ് പുന്നവേലിയുടെ ‘ശാലേം ബീറ്റിസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 13 ന് വൈകിട്ട് 5.30 ന് ബാംഗ്ലൂര്‍, ഹോറമാവ്, അഗര, ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ ‘അകലാത്ത സ്‌നേഹിതന്‍’ ക്രിസ്തീയ സംഗീത സായാഹ്നവും(…)

പിവൈസി സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം

തിരുവല്ല: പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്ത് യൂത്ത് കൗണ്‍സിലിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 6 ന് 3ന് തിരുവല്ല ശാരോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് വിവിധ സഭകളുടെ യുവജനപ്രസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലവില്‍ വന്ന സംസ്ഥാന നേതാക്കളെയും മുഖ്യ പ്രവര്‍ത്തകരെയും ആദരിക്കും. പിവൈസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ രൂപീകരണത്തോടൊപ്പം സംസ്ഥാനതലത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിചയപ്പെടുത്തുകയും ചെയ്യും. പെന്തെക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുത്രികാ സംഘടനയായി കഴിഞ്ഞ ഫെബ്രുവരിയില്‍ പിവൈസി രൂപം കൊണ്ടത്. യുവജനങ്ങളിലെ ആത്മിക മുന്നേറ്റത്തിനൊപ്പം ബൈബിള്‍ സത്യങ്ങളില്‍(…)

എ.ജി സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപക സംഗമവും വിദ്യാര്‍ത്ഥി ശില്പശാലയും കോതമംഗലത്ത്‌

കോതമംഗലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അദ്ധ്യാപക സംഗമവും ടീനേജ് കുട്ടികള്‍ക്കായുള്ള ശില്പശാലയും സെപ്റ്റംബര്‍ 2ന് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ കോതമംഗലം എ.ജിയില്‍ നടക്കും. ദൈവമേ എന്നെയും ഉപയോഗിക്കൂ…..” എന്നതാണ് മുഖ്യ ചിന്താവിഷയം. ഇന്നത്തെ വിദ്യാര്‍ത്ഥി, അദ്ധ്യാപകന്റെ സ്വപ്‌നം, ദൗത്യത്തിന്‍ അചഞ്ചലമായി, കൗമാരക്കാര്‍ കര്‍മ്മപഥത്തില്‍ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ചചെയ്യും. പങ്കാളിത്ത ക്ലാസുകള്‍ക്ക് മുന്‍ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഇവാ. പി.സി തോമസ്, അദ്ധ്യാപക-വിദ്യാര്‍ത്ഥി പരിശീലകനായ സുവി. ഷാജന്‍ ജോണ്‍(…)

പഞ്ചാബില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ലുധിയാന: ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ പാസ്റ്ററെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ലുധിയാനക്കു സമീപം സലേം താബ്രി എന്ന സ്ഥലത്താണ് പാസ്റ്റര്‍ സുല്‍ത്താന്‍ മസി കൊല്ലപ്പെട്ടത്. ടെംമ്പിള്‍ ഓഫ് ഗോഡ് ചര്‍ച്ച് എന്ന സഭയുടെ സീനിയര്‍ പാസ്റ്ററായിരുന്നു സുല്‍ത്താന്‍ മസി. ആരാധനാലയത്തിന് പുറത്ത് ഫോണില്‍ സംസാരിച്ചുനില്‍ക്കെയാണ് മുഖം മറച്ചെത്തിയ യുവാക്കള്‍ പാസ്റ്ററുടെ അടുത്തെത്തി വെടിവെച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പത് വര്‍ഷമായി പ്രദേശത്തു താമസിക്കു മസിക്ക് ശത്രുക്കള്‍ ആരുമില്ലെന്ന് മകന്‍ രാഹുല്‍ മസി പറയുന്നു.(…)