News

കല്ലുമല മേലയിൽ സണ്ണി മാത്യു (64) ഡാളസിൽ നിര്യാതനായി.

ഡാളസ്: മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി.വി.മത്തായിയുടെയും സാറാ മത്തായിയുടെയും മകൻ സണ്ണി മാത്യു (64) ഹൃദ്രോഗത്തെ തുടർന്നു ജനു.22ന് ഡാളസിൽ നിര്യാതനായി. ഇർവിൻ ഐ പി സി എബനേസർ സഭാംഗമാണ്.

ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ആനി സണ്ണി.
മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ), ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ്).
പരേതനായ മോൻസി മാത്യു, ബെൻസി മാത്യു (ഖത്തർ) എന്നിവർ സഹോദരങ്ങളാണ്. മെമ്മോറിയൽ സർവ്വീസ് ഫെബ്രു.1 ന് വൈകിട്ട് 7ന് (CST)- 733 Dalworth St,  Grand Prairie Funeral Homes നടക്കും.
സംസ്കാരം ഫെബ്രു.2 ന് രാവിലെ 10ന് (CST) നടക്കും. കൂടുതൽ വിവരങ്ങൾക്ക്: എസ്.പി.ജെയിംസ് -214-334-6962