കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ 2027 ജനുവരി 17 മുതൽ 24 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഫെബ്രോൺപുരത്ത് നടക്കും. കൺവൻഷനുള്ള വിവിധ സബ്കമ്മറ്റികളെ സെപ്റ്റംബർ 17നു കൂടിയ ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.
പ്രാർത്ഥന: പാ. കെ.പി. കുര്യൻ, പബ്ലിസിറ്റി: പാ. ഫിലിപ്പ് പി. തോമസ്, പാ. വർഗീസ് മത്തായി, റിസപ്ഷൻ: പാ. റെജി ഓതറ, അക്കോമൊഡേഷൻ: പാ. പി.ജി. ഏബ്രഹാം, പാ. റ്റി.എ. ജോസഫ്, വിജിലൻസ് & സെക്യുരിറ്റി: മേജർ വി.ഐ. ലൂക്ക്, ബാബു അടൂർ, മ്യൂസിക്: പാ. വൽസൻ ഏബ്രഹാം, ബാബു കൊടുന്തറ, സ്റ്റാൻലി ജോൺ, പന്തൽ / ലൈറ്റ് & സൗണ്ട്: വർക്കി ഏബ്രഹാം കാച്ചാണത്ത്, തിരുവത്താഴം: പാ. വിൽസൺ ജോസഫ്, രജിസ്ട്രേഷൻ: പാ. കെ.പി. കുര്യൻ, ട്രാൻസ്പോർട്ടേഷൻ: ചെറിയാൻ ജോർജ്, കൗൺസിലിംഗ്: പാ. ജെയിംസ് ചാക്കോ, ഓഫറിംങ്: പാ. വർഗീസ് മാത്യു, ഹിന്ദി സെഷൻ: പാ. രാജൻ ചാക്കോ, പാ. കെ. കോശി, യൂത്ത് അഡ്വാൻസ്: പാ. കിങ്സിലി ചെല്ലൻ, ഫൈനാൻസ്: ജോൺ ജോസഫ്, പാ. സണ്ണി ഫിലിപ്പ്, പാ. വിൽസൺ ജോസഫ്, പാ. ജെയിംസ് ജോർജ് ഉമ്മൻ, മെഡിക്കൽ: ഡോ. ജോർജ് തോമസ്, മീഡിയ: ഡോ. ബേബി വർഗീസ് എന്നിവരാണ് സബ് കമ്മറ്റി ഭാരവാഹികൾ. കൂടാതെ എക്സിക്യൂട്ടീവ്സ് ഭക്ഷണ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ജനുവരി 17 ന് വൈകിട്ട് 5.30ന് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷനോടനുബന്ധിച്ച് സുവിശേഷ യോഗം, ബൈബിൾ ക്ലാസ്, മിഷനറി സമ്മളനം, സോദരി സമ്മേളനം, വിദ്യാർത്ഥി യുവജന സമ്മേളനം എന്നിവ നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ‘വിശ്വസ്തത’ എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം.
ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ്: പാസ്റ്റർ റവ. ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ്: പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി : പാസ്റ്റർ ബേബി വർഗീസ് ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ : ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലും സബ്കമ്മറ്റികളുടെ ചുമതലയിലും ക്രമീകരണങ്ങൾ ആരംഭിച്ചു.
കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. കൺവൻഷൻ ക്വയറിനോടൊപ്പം പ്രശസ്ത ഗായകരും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
അന്തർദേശീയ ശുശ്രൂഷക സമ്മേളനം
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ലോകമെങ്ങുമുള്ള ശുശ്രൂഷകന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അന്തർദേശീയ ശുശ്രൂഷക സമ്മേളനം ജനുവരി 12 മുതൽ 15 വരെ കുമ്പനാട് ഹെബ്രോൺപുരത്ത് നടക്കും. പതിനായിരത്തിൽപരം ശുശ്രൂഷകന്മാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.
കുമ്പനാട് കൺവെൻഷൻ 2027 ജനുവരി 17 മുതൽ