ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 30,31, ഏപ്രില്‍ 1 എന്നീ തീയതികളില്‍ സിഡ്‌നിയില്‍ നടക്കും. മാര്‍ച്ച് 30ന് വൈകിട്ട് 6 ന് നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍ എബി ഏബ്രഹാം മുഖ്യ സന്ദേശം നല്‍കും. സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ രൂഫോസ് കുര്യാക്കോസ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന്റെ തീം ‘മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു (കൊലോ. 1:27) എന്നതാണ്. ഞായറാഴ്ച കര്‍ത്തൃമേശയോടും പൊതുയോഗത്തോടെയും കോണ്‍ഫറന്‍സ് സമാപിക്കും. കൂടുതല്‍(…)

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 14 ന് ആരംഭിക്കും

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 94-ാ മത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2018 ജനുവരി 14-21 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍പുരത്ത് നടക്കും. ജനപങ്കാളിത്തംകൊണ്ടും പഴക്കംകൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘പരിശുദ്ധാത്മാവിന്റയും ശക്തിയുടെയും അഭിഷേകം’ എന്നതാണ് ചിന്താവിഷയം. ജനുവരി 14ന് വൈകിട്ട് 5.30ന് സഭാ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടരി പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ അധ്യക്ഷത വഹിക്കും. ലോകമെങ്ങുമായി വ്യാപിച്ചു കിടക്കുന്ന ഐപിസി പ്രസ്ഥാനത്തിലെ നൂറുകണക്കിന് പ്രഗത്ഭ(…)

ഐപിസിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബല്‍ മീറ്റ്

കുമ്പനാട്: ഐപിസി യിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോളതലത്തിലുള്ള സംഗമം ജനുവരി 19ന് ഉച്ചകഴിഞ്ഞ് 2.30ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബര്‍ 8ന് കോട്ടയത്ത് നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംഗമത്തിലാണ് ഐപിസി നേതൃത്വം ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സമ്മേളന്തതില്‍ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി(…)

കുമ്പനാട് കണ്‍വെന്‍ഷന്‍

കുമ്പനാട്: ഐ.പി.സി. ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 14 മുതല്‍ 21 വരെ ഹെബ്രോണ്‍പുരത്ത് നടക്കും. 14 ന് വൈകിട്ട് പ്രാരംഭ സമ്മേളനത്തില്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ സ്വദേശത്തും വിദേശത്തുനിന്നുള്ള അനേകം ദൈവദാസന്മാര്‍ പ്രസംഗിക്കും. ജനുവരി 21 ഞായര്‍ രാവിലെ നടക്കുന്ന സംയുക്ത ആരാധനയോടും കര്‍ത്തൃമേശയോടും തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തോടുംകൂടെ ഈവര്‍ത്തെ കണ്‍വെന്‍ഷന് തിരശീലവീഴും.

IPC ORLANDO – Dedication service – 23 Dec 2017 @10.00 AM

ഹൂസ്റ്റണ്‍ ഐപിസി ഫെലോഷിപ്പ് മീറ്റിംഗ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലുള്ള വിവിധ ഇന്ത്യാ പെന്തെക്കോസ്ത് സഭകളുടെ ഫെലോഷിപ്പ് മീറ്റിംഗുകളും, ഐക്യ ആരാധനയും നവംബര്‍ 17-19 വരെ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണില്‍ നടക്കും. 17നും 18നും രാത്രിയില്‍ പൊതുയോഗങ്ങള്‍ നടക്കും. 19ന് രാവിലെ 8.45 ന് സംയുക്ത ആരാധന നടക്കും. ഐക്യ ആരാധനയോടനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ഡോ. സാബു വര്‍ഗീസ്, പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. ശനി 4.30 ന് നടക്കുന്ന സോദരീ സമാജം സമ്മേളനങ്ങളില്‍ സിസ്റ്റര്‍(…)