News

പ്രത്യാശയുടെ പാലം പണിയുന്നവരാകുക റവ.ഡോ.വൽസൻ ഏബ്രഹാം


നെല്ലിക്കമൺ: പ്രത്യാശയില്ലാത്ത ലോകത്തിൽ നമ്മുടെ യുവജനങ്ങൾ ലക്ഷ്യം തെറ്റി അലയുകയാണ്. അവരെ ലക്ഷ്യത്തിലേയ്ക്ക് നയിക്കാൻ നാം പ്രത്യാശയുടെ പാലം നിർമ്മിക്കുന്നവരായി ത്തീരണമെന്ന് ക്രിസ്ത്യൻ ഓറിയൻ്റേഷൻ സെൻ്റെറിൻ്റെ പുതിയ സംരഭമായ ബ്രിഡ്ജ് ഓഫ് ഹോപ്പ് വിദ്യാഭാസ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഐ.പി.സി അന്തർദേശീയ പ്രസിഡൻ്റ് റവ.ഡോ.വൽസൻ ഏബ്രഹാം പ്രസ്താവിച്ചു. നെല്ലിക്ക മൺ ക്രിസ്ത്യൻ ഓർഗനൈസേഷൻ സെൻ്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ റവ.ഡോ.ജോർജ് മാത്യൂ അദ്ധ്യക്ഷനായിരുന്നു. രാജു ഏബ്രഹാം മുൻ എംഎൽഎ, പാസ്റ്റർ മ്മാരായ രാജൂ ആനിക്കാട്, വർക്കി ഏബ്രഹാം കാച്ചാണത്ത് ,സണ്ണി മുളമൂട്ടിൽ, തോമസ് മാത്യൂ ചാരുവേലിൽ, തോമസ് കുട്ടി പുന്നൂസ്, ജോർജ് ജേക്കബ്ബ്, പി.പി.ജോൺ, കുറിയാക്കോസ് തോട്ടത്തിൽ, മാത്യൂ തോമസ് എന്നിവർ പ്രസംഗിച്ചു