News

ഐപിസി ഫാമിലി കോൺഫറൻസ്


ബോസ്റ്റൺ: 19-ാം മത് ഐപിസി ഫാമിലി കോൺ
ഫറൻസ് ബോസ്റ്റണിലെ മസാച്യുസെറ്റ്‌സിൽ ഓഗസ്റ്റ് 8-11 വരെ ബോറോ റീജൻസി സെന്ററിൽ നടക്കും.
ഡോ. തോമസ് ഇടിക്കുള (ചെയർമാൻ) വെസിലി മാത്യു (സെക്രട്ടറി) ബാവൻ തോമസ് (ട്രഷറാർ) ഡോ. മിനു ജോർജ്ജ് (യൂത്ത്) രേഷ്മ തോമസ് (ലേഡീസ്) എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. രാജൻ ആര്യപ്പള്ളിൽ പബ്ലിസിറ്റി കൺവീനറുമാണ്.
‘പരിവർത്തനം ചെയ്യാൻ
ശക്തീകരിക്കപ്പെടുന്നു’ (റോമർ 12). എന്നതാണ് കോൺഫറൻസ് തീം. കുടുംബ, വിവാഹ സെമിനാറുകൾ, യുവജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവയുടെ സെഷനുകൾ, സ്‌പോർട്സ്, വിനോദ സെഷനുകൾ നടക്കും.
റവ. അഗസ്റ്റിൻ ജപകുമാർ, റവ. ഡെവൺ, റവ. ഡസ്റ്റിസ്‌മോൾ, ഡോ. ജസ്സി ജെയ്സൺ, ഇമ്മാനുവൽ കെ.ബി., പാസ്റ്റർ ഷോൺ സാമുവൽ, ജസ്റ്റസ് താംസ് എന്നിവർ മുഖ്യപ്രസംഗകരാണ്. ഐപിസിയിലെ സീനിയർ ശുശ്രൂഷകന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും.