News

എ.ജി.നാഷണൽ കോൺഫറൻസ്


ന്യൂയോർക്ക്: അസ്സംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ്‌നോർത്ത് അമേരിക്ക (അഏകഎചഅ) 26-മത് നാഷണൽ കോൺഫെറൻസ് ഓഗസ്റ്റ് 1-4 വരെ ന്യൂയോർക് കാറ്റ്‌സ്‌കിൽസ് ഹോണേഴ്സ്ഹേവൻ റിട്രീറ്റ് സെന്ററിൽ നടക്കും. റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജ് (നാഷ്ണൽ കൺവീനർ) പാ. തോമസ് വർഗീസ് (അഡ്മിനിസ്‌ട്രേഷൻ) പാ. ജയിംസ് ജോർജ്ജ് (ഫിനാൻസ്) പാസ്റ്റർ ജോർജ്ജ് വി. ഏബ്രഹാം (ലോജിസ്റ്റിക്‌സ്) ലിജി കുര്യൻ (ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ) ലിസ്സി ജോൺസൺ (ലേഡീസ് കോർഡിനേറ്റർ) പ്രൊഫ. സണ്ണി മാത്യു (ജനറൽ കോർഡിനേറ്റർ) പാസ്റ്റർ മനോജ് തോമസ്, ഡേവിഡ് കട്ടക്കയം (ലോക്കർ കോർഡിനേറ്റേഴ്‌സ്), ജേക്കബ് കൊച്ചുമ്മൻ (ലോക്കൽ സെക്രട്ടറി), ജോർജ് ചാക്കോ (ലോക്കൽ ട്രഷറർ), ഫിലിപ്പ് ഡാനിയൽ (പബ്ലിസിറ്റി ജനറൽ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.
നാഷണൽ പ്രസിഡന്റ് റവ. വിൽസൺ ജോസ്, വൈസ് പ്രസിഡന്റ് റവ. കെ.ഒ. ജോൺസൺ, സെക്രട്ടറി റവ. ബിജു തോമസ്, ട്രഷറാർ റവ. രാജൻ ഫിലിപ്പ് എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കുന്നു.
റവ. ഡോ. വിൽഫ്രഡോ ചാക്കോ, റവ. മൈക്ക് സിഗ്നരെല്ലി, റവ. ടി.ജെ. സാമുവൽ, റവ. രാജേഷ് മാത്യു, റവ. അനിൽ കൊടിത്തോട്ടം, റവ. ഡോ. സാബു വർഗീസ് എന്നിവർ മുഖ്യപ്രസംഗകരായിരിക്കും.