News

പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു


ഫ്‌ളോറിഡ: നോർത്ത് അമേരിക്കൻ പെന്തെക്കോസ്ത് റൈറ്റേഴ്‌സ്‌ഫോറം അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പുസ്തക വിഭാഗത്തിൽ അഷേർ കെ.മാത്യു കാനഡയുടെ ‘വിശുദ്ധന്റെ സന്തതികൾ’ എന്ന ഗ്രന്ഥവും, എബി ജേക്കബ് ഹൂസ്റ്റൺ എഴുതിയ Who is wise enough to understand എന്ന പുസ്തകവും അവാർഡ് നേടി.
സാം സഖറിയ ഈപ്പൻ ഫ്‌ളോറിഡയുടെ ‘ചാവാറായ ശേഷിപ്പുകൾ’ മലയാള ലേഖന വിഭാഗത്തിലും, ജോസഫ് കൂര്യൻ ഹൂസ്റ്റൺ എഴുതിയ He alone is worthy എന്ന ലേഖനവും, ജാസ്മിൻ ജേക്കബ് ഡാളസ് എഴുതിയ ‘Such a time as this Knowing God’s heart’ എന്ന ലേഖനവും ഇംഗ്ലീഷ് വിഭാഗം അവാർഡുകൾ നേടി. രാഗി ഷിജു ഫ്‌ളോറിഡ എഴുതിയ ‘ശീമോന്റെ പടക്’ മലയാളം കവിത വിഭാഗത്തിലും, അബിഗേൽ ആൻ ഷിബു ഒഹായോ എഴുതിയ ‘The secret place’ ഇംഗ്ലീഷ് വിഭാഗത്തിലും പുരസ്‌ക്കാരം നേടി. റെനി മറ്റത്തിൽ ഡാളസ് എഴുതിയ ‘വെളുത്ത ലില്ലിപ്പൂക്കൾ’ മലയാളം ചെറുകഥ വിഭാഗം പുരസ്‌കാരം നേടി.
ക്രിസ്തീയ ദൃശ്യാവിഷ്‌കാര മേഖലയിലെ സംഭാവനയ്ക്ക് ഡോ. മനു ചാക്കോ ഹൂസ്റ്റൺ രചനയും സംവിധാനവും നിർവഹിച്ച ‘മഴമേഘങ്ങൾ’ എന്ന ഡ്രാമക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. അവാർഡ് ജേതാക്കൾക്ക് 39-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ നടക്കുന്ന കെ.പി.ഡബ്ല്യ.എഫ് സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സജി മത്തായി കാതേട്ട്, പാസ്റ്റർ സാംകുട്ടി മാത്യു, സിസ്റ്റർ സൂസൻ ബി. ജോൺ, പ്രൊഫ. സ്മിതാ ചാക്കോ, പാസ്റ്റർ മനു ഫിലിപ്പ് എന്നിവരാണ് വിവിധ മത്സരങ്ങളിൽ വിധി നിർണ്ണയം നടത്തിയത്.
രാജൻ ആര്യപ്പള്ളിൽ (പ്രസിഡന്റ)്, സാം മാത്യു (വൈസ് പ്രസിഡന്റ്), നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), പാസ്റ്റർ എബിൻ അലക്‌സ് (ജോ സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാർ), ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ), വെസ്‌ളി മാത്യു (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് നോ
ണ്ടർത്തമേരിക്കൻ കെ.പി.ഡബ്‌ള്യു.എഫ് ദേശീയ ഭാരവാഹികൾ.

നിബു വെള്ളവന്താനം