ഡാളസ്: പി.വൈ.സി.ഡി.യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റ്റാലന്റ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ ഡാളസിലെ ഐ.പി.സി. ഹെബ്രോൻ സഭ വീണ്ടും ഈ വർഷവും ദിവ്യധാര എവർറോളിംഗ് ട്രോഫി നേടി. റ്റാലന്റ് പരിശോധനയിൽ വിജയികളായവർക്കും പി.വൈ.സി.ഡി. അവാർഡുകൾ നൽകി. ഡാളസിലുള്ള ഫിലദൽഫിയ പെന്തെക്കോസ്തൽ ചർച്ചിൽ നടന്ന അവാർഡ് ദാനമ്മേളനത്തിൽ പാസ്റ്റർ തോമസ് മുല്ലക്കൽ (ഡാളസ്, സിറ്റിവൈഡ്) അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ മാത്യു വർഗീസ് വചനശുശ്രൂഷ നിർവ്വഹിച്ചു. പി.വൈ.സി.ഡി. ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ സ്റ്റീഫൻ വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ റെൻ ഫിന്നി (കോർഡിനേറ്റർ), ബ്രദർ വിന്നി ഫിലിപ്പ് (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു.