News

ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനത്തിന് ഇന്നു തുടക്കം

ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനത്തിന് ഇന്നു തുടക്കംസമ്മേളനത്തിന് ഇന്നു തുടക്കം

രാജു തരകൻ, മീഡിയ കോഡിനേറ്റർ
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21 വെള്ളി-23 ഞായർ വരെ മെസ്‌കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘ഒന്നായ് യേശുവിനായി (Together for Jesus) (അ. പ്രവൃത്തികൾ 2:44) എന്നതാണ് ചിന്താവിഷയം.
വൈകുന്നേരം 6:30-ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനം നടക്കും.