ഷാർജ: ഐ.പി.സി യിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റ്റ്റിൽ ആണ്ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീഡിയ ജനറൽ ഭാരവാഹികളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, ടോണി ഡി ചോവൂക്കാരൻ, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഐപിസി യുഎഇ റീജ്യൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അനുഗ്രഹപ്രാർത്ഥന നടത്തി.
ചാപ്റ്റർ ഭാരവാഹികളായി റവ. ഡോ. വിത്സൺ ജോസഫ് (രക്ഷാധികാരി), ഗ്ലെന്നി പി.സി (പ്രസിഡണ്ട്), ഷിബു കണ്ടത്തിൽ (വൈസ് പ്രസിഡൻറ്), ആന്റോ അലക്സ് (സെക്രട്ടറി), കൊച്ചുമോൻ ആന്താര്യത്ത് (ജോ.സെക്രട്ടറി), വിനോദ് എബ്രഹാം (ട്രഷറർ), ഷിബു മുളളംകാട്ടിൽ (പ്രത്യേക ക്ഷണിതാവ് ), ഡോ.റോയി ബി. കുരുവിള, പാസ്റ്റർ ജോൺ വർഗ്ഗിസ്, ലാൽ മാത്യു, നെവിൻ മങ്ങാട്, മേജോൺ സി.കെ. (കമ്മറ്റി മെമ്പേഴ്സ്) എന്നിവരെ തെരെഞ്ഞെടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഐപിസിയിലെ എഴുത്തുക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുവാൻ ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ തീരുമാനിച്ചു.