News

അഗപ്പെ ജൂബിലി കൺവെൻഷൻ

നിലമ്പൂർ: 25-ാമത് അഗപ്പെ ജൂബിലി കൺവെൻഷൻ ജനുവരി 22-26വരെ അഗപ്പെ നിലമ്പൂരിലുള്ള അഗപ്പെ ഹിൽസിൽ നടക്കും. അഗപ്പെ ഗോസ്പൽ മിഷൻ പ്രസിഡന്റ് റവ. പി.എം. അലക്‌സാണ്ടർ (ഡാളസ്) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നതാണ് ചിന്താവിഷയം.

പാസ്റ്റേഴ്‌സ് അനീഷ് കാവാലം, പ്രിൻസ് തോമസ്, ബാബു ചെറിയാൻ, ലാസർ വി. മാത്യു, ജോയി പാറക്കൽ, ജോസഫ് ഇടക്കാട്ടിൽ എന്നിവർ കൺെവൻഷനിൽ ശുശ്രൂഷിക്കും.  അഗപ്പെ മ്യൂസിക് ടീം ഗാനശുശ്രൂഷ നിർവ്വഹിക്കും. 26 ന് ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴശുശ്രൂഷയോടുംകൂടി കൺെവൻഷൻ സമാപിക്കും.