News

കല്യാണിമുക്ക് കൺവെൻഷൻ ജനുവരി 5 മുതൽ

റാന്നി: 24-ാമത് കല്യാണിമുക്ക് സുവിശേഷമഹായോഗവും സംഗീതവിരുന്നും 2020 ജനുവരി 5 ഞായർ മുതൽ 12 ഞായർവരെ നടക്കും. പാസ്റ്റർ സാജു മാത്യു, റാന്നി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോൺസൺ ചാക്കോ കറ്റാനം, സജു ചാത്തന്നൂർ, ജോയ് പാറയ്ക്കൽ എറണാകുളം, എബി അബ്രഹാം പത്തനാപുരം, എബി അച്ചൻ കോക്കാട്, അനീഷ് ചെങ്ങന്നൂർ, റെജി ശാസ്താംകോട്ട, ക്രിസ് സാമുവൽ യു.എസ്.എ., സാം തോമസ് ദോഹ എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കും. ഇവാ. പ്രെയ്‌സ് തോമസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ടഋഞഅജഒട ഠഢ യിൽ കൺവെൻഷൻ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
ദിവ്യധാരാ മിനിസ്ട്രീസ് ഡാളസ് സ്‌പോൺസർ ചെയ്യുന്ന സഹായവിതരണം കൺവെൻഷന്റെ ഭാഗമായി നടക്കും. പാസ്റ്റർ ജോസ് ഏബ്രഹാം (യു.എസ്.എ.), പാസ്റ്റർ ജെയിംസ് ഏബ്രഹാം എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.