News

കരിയംപ്ലാവ് കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കരിയംപ്ലാവ്: 2020 ജനുവരി 6-12 വരെ നടക്കുന്ന ഡബ്ലുഎംഇ സഭകളുടെ 71-ാമത് ദേശീയ ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നവംബർ 5, 6 തീയതികളിലാണ് കൺവൻഷൻ. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഒ.എം. രാജുക്കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പവ്വർവിഷൻ കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.


റവ. ഡോ. ഒ.എം. രാജുക്കുട്ടി ചെയർമാനും പാസ്റ്റർ കെ.എം. പൗലോസ് ജനറൽ കൺവീനറുമായി 101 പേരടങ്ങുന്ന കമ്മറ്റി പ്രവർത്തനമാരംഭിച്ചു.


പൊതുയോഗങ്ങൾ, പവ്വർ കോൺഫറൻസുകൾ, ബൈബിൾ സ്റ്റഡി, പ്രതിനിധി സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്‌ക്കൂൾ-യുവജന സമ്മേളനങ്ങൾ, മിഷ്യനറി സമ്മേളനം, പെന്തെക്കോസ്ത് ഐക്യ സമ്മേളനം, സ്‌നാന ശുശ്രൂഷ എന്നിവ നടക്കും.


ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശ യോടുംകൂടി കൺവൻഷൻ സമാപിക്കും.